തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നയിച്ച യൂത്ത് മാർച്ചിനെ ജില്ലയിൽ കോൺഗ്രസ് നേതൃത്വം അവഗണിച്ചെന്ന് ആക്ഷേപം. രണ്ടാംനാളിലെ ജാഥ ഉദ്ഘാടനം ചെയ്തത്, റെയിൽവേ ജോലി തട്ടിപ്പ് േകസിൽ പൊലീസ് അറസ്റ്റ് ചെയ്തുവിട്ട മുൻ എം.എൽ.എ എം.പി. വിൻസെൻറാണ്. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും ജില്ലയിൽനിന്നുള്ള ഏക കോൺഗ്രസ് എം.എൽ.എ അനിൽ അക്കരയും മാത്രമാണ് െവള്ളിയാഴ്ച സ്വീകരണത്തിൽ പെങ്കടുത്തത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സഹകരിക്കാതിരുന്നതു കാരണം ജാഥ പലയിടത്തും ചടങ്ങിലൊതുങ്ങി. കോർപറേഷൻ പരിസരത്ത് സ്വീകരണം ഗംഭീരമാക്കാൻ തീരുമാനിച്ചിരുന്നു. മുൻ മേയറും ഏറെക്കാലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമായിരുന്ന ഐ.പി. പോൾ ചെയർമാനായി സ്വാഗതസംഘവും രൂപവത്കരിച്ചു. എന്നാൽ രാത്രി വൈകി എത്തിയ ജാഥയെ സ്വീകരിക്കാൻ വേദിയിലുള്ള അത്ര പോലും സദസ്യരെ പെങ്കടുപ്പിക്കാൻ കഴിഞ്ഞില്ലത്രെ. ഇത് ഡി.സി.സിയുടെ ഉപേക്ഷയാണെന്ന് ജാഥാംഗങ്ങളും ചില ഡി.സി.സി ഭാരവാഹികളും വിമർശിക്കുന്നു. യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മിറ്റിയും നന്നായി ഉഴപ്പി. ജില്ലയിൽ ജാഥ പൊളിച്ചത് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനാണെന്നാണ് യൂത്ത് കോൺഗ്രസിെൻറ ആക്ഷേപം. എന്നാൽ ജാഥ നയിക്കുന്ന ഡീൻ കുര്യാക്കോസാണ് അതിന് വഴിവെച്ചതെന്ന് എ ഗ്രൂപ് നേതാവ് കൂടിയായ ഡി.സി.സി ഭാരവാഹി പറഞ്ഞു. പ്രതാപൻ ഡി.സി.സി പ്രസിഡൻറായ ശേഷം പാർട്ടിയെയും പോഷക സംഘടനകളെയും സജീവമാക്കാൻ യൂത്ത് കോൺഗ്രസിന് കാമ്പയിനുകൾ ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ഡീൻ കുര്യാക്കോസിനെ ബന്ധപ്പെടുകയും ചെയ്തുവത്രെ. പ്രതാപെൻറ ആവശ്യം ഡീൻ തള്ളി. ഇതോടെ യൂത്ത് കോൺഗ്രസിനെ ചലിപ്പിക്കാനുള്ള പരിപാടികൾ ജില്ലയിൽ നടന്നില്ല. ഇതിലുള്ള വിരോധം യൂത്ത് മാർച്ചിെൻറ സംഘാടനത്തിലും ഉണ്ടാവാമെന്നാണ് ഡി.സി.സി ഭാരവാഹി പറയുന്നത്. ജാഥക്കേറ്റ അവഗണനയെപ്പറ്റി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരോടും രാഹുൽഗാന്ധിയോടും പരാതിപ്പെടുമെന്ന് ജാഥാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.