തൃശൂർ: എ വൺ റെയിൽവേ സ്റ്റേഷനായ തൃശൂരിൽ ഒരുക്കിയ വിവിധ സൗകര്യങ്ങൾ യാത്രക്കാർക്ക് തുറന്നുകൊടുത്തു. സംസ്ഥാന സർക്കാർ നിർമിച്ച മേൽപ്പാലം, യന്ത്രക്കോണി, പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രം, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ്, ശുദ്ധീകരിച്ച ജലം ലഭ്യമാക്കുന്ന വെൻഡിങ് മെഷീൻ എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ സൗകര്യങ്ങൾ. മന്ത്രി വി.എസ്.സുനിൽകുമാറും സി.എൻ.ജയദേവൻ എം.പിയും ചേർന്ന് ഇവ യാത്രക്കാർക്ക് സമർപ്പിച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മേൽപ്പാലം ഒന്നരക്കോടി രൂപ ചെലവിലാണ് നിർമിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിലേക്കുള്ള മേൽപാലത്തിനായി ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. ഒരുകോടി ചെലവിലാണ് ഒന്നാം പ്ലാറ്റ്ഫോമിലെ യന്ത്ര ഗോവണി നിർമിച്ചത്. ഇതോടെ രണ്ട് പ്ലാറ്റ് ഫോമുകളിലും ഈ സൗകര്യമായി. വൈഫൈ,ലൈബ്രറി ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. എൽ.ഇ.ഡി ഡിസ്പ്ലേ സംവിധാനം 6.5 കോടി ചെലവഴിച്ചാണ് സ്ഥാപിച്ചത്. ഇത് ഗുരുവായൂർ സ്റ്റേഷനിലും സ്ഥാപിക്കും. കുടിവെള്ള വെൻഡിങ് യന്ത്രം കേരളത്തിൽ ആദ്യമായി സ്ഥാപിക്കുന്നത് തൃശൂരാണ്. വെള്ളത്തിെൻറ അളവിനനുസരിച്ചാണ് തുക. അഞ്ച് രൂപക്ക് ഒരു ലിറ്റർ ശീതീകരിച്ച െവള്ളമാണ് ലഭിക്കുക. മേയര്‍ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു, മുന്‍ എം.എൽ.എ പി.എ.മാധവന്, കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ, പ്രഫ.എം.മുരളീധരന്, പാസഞ്ചേഴ്സ് അസോ.ജന.സെക്രട്ടറി കൃഷ്ണകുമാർ, റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ബുട്ടാനി സ്വാഗതവും സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.