വാടാനപ്പള്ളി: അഴിമതി വർധിച്ചതിെൻറ പശ്ചാത്തലത്തിൽ പൊലീസിൽ തിരുത്ത് ആവശ്യമാണെന്നും കുറ്റകൃത്യം തടയാൻ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി എ.സി. മൊയ്തീൻ. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ 29 ാം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതിയിൽ കാലതാമസം വരുത്തുന്നതും യഥാസമയം പരിഹാരം ഉണ്ടാകാത്തതും അഴിമതിക്ക് വഴി തെളിക്കുകയാണ്. പൊലീസ് വകുപ്പിൽ ഒരാൾ അഴിമതി നടത്തിയാലും സേനക്കാണ് നാണക്കേട്. മാഫിയകളാണെന്ന ആരോപണം പൊലീസിന് നേരെയുണ്ട്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാറിേൻറത്. വകുപ്പിൽ അടിമുടി മാറ്റംവേണം. ജനകീയ മുഖമുള്ള പൊലീസ് ആകണം. പൊതുജനങ്ങളുമായി സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കണം. എന്നാലേ വകുപ്പിൽ മാറ്റം ഉണ്ടാകൂ. പൊലീസിെൻറ പരാതികൾക്ക് പരിഹാരം കാണാൻ കഴിയുന്നത്ര ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ട പൊലീസുകാരൻ എം.എ. സുനിലിെൻറ കുടുംബത്തിനുള്ള സഹായ നിധി 11.81 ലക്ഷം രൂപ സുനിലിെൻറ ഭാര്യ ശ്രീദേവിക്കും മാതാവ് ശാന്തക്കും മന്ത്രി വിതരണം ചെയ്തു. സർവീസിൽ നിന്ന് വിരമിച്ചവരെയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായവരെയും ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാർ, എ.സി. മുഹമ്മദ് ബഷീർ, കാഞ്ചന രാജു, സി.ആർ. ബിജു, കിരൺ നാരായണൻ, പി. വിശ്വംഭരൻ, പ്രേംജി കെ. നായർ, കെ.ബി. ഹുസൈൻ ഖാൻ, യു. രാജൻ, എം.സി. ബിജു, കെ.എ. ബിജു, സി.ആർ. സന്തോഷ്, ഡി. ശ്രീജിത്ത്, കെ.എൽ. തോമസ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃശൂർ റൂറൽ പ്രസിഡൻറ് കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.