തൃശൂർ: ദിവാൻജി റെയിൽവേ മേൽപാലത്തിെൻറ തുടർ പ്രവർത്തനത്തിന് റെയിൽവേ സിഗ്നൽ പുനഃക്രമീകരിക്കാനുള്ള അനുമതി 15 ദിവസത്തിനകം ലഭിക്കാൻ നടപടി ആരംഭിച്ചതായി ഡിവിഷനൽ മാനേജർ പ്രകാശ് ബുട്ടാനി അറിയിച്ചു. ശനിയാഴ്ച തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ബുട്ടാനി ഇതുസംബന്ധിച്ച് തൃശൂർ കോർപറേഷൻ കൈമാറിയ കത്തും നിർമാണത്തിനായി വരുത്തേണ്ട ക്രമീകരണവും സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതായി അറിയിച്ചു. റെയിൽവേ വൈദ്യുതി ലൈനിൽ പ്രവാഹം നിർത്തിവെക്കുകയും രണ്ട് കാലുകൾ മാറ്റി സ്ഥാപിക്കുകയും വേണം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരേണ്ടത് മന്ത്രാലയത്തിൽനിന്നാണ്. 15 ദിവസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നിർമാണം നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ഏഴ് ദിവസം നാല് മണിക്കൂറോളം ഇരുഭാഗത്തേക്കും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടിവരും. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാനപാതയിൽ ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പുനഃക്രമീകരിക്കേണ്ടിവരും. അനുമതി ലഭിക്കാൻ താമസം നേരിടുന്നതിനാൽ മേൽപാല നിർമാണം ആറ് മാസമായി നിശ്ചലമാണ്. എന്നാൽ അപ്രോച്ച് റോഡ് നിർമിക്കുന്നത് സംബന്ധിച്ച തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.ജി റോഡ് വികസനത്തിനായി കോട്ടപ്പുറം മേൽപാലത്തിെൻറ വീതി കൂട്ടാനുള്ള അനുമതിക്കായി മേയർ അജിത ജയരാജൻ ബുട്ടാനിക്ക് കത്ത് നൽകി. ഇക്കാര്യം പരിശോധിച്ച് വൈകാതെ അനുമതി ലഭ്യമാക്കാമെന്ന് മാനേജർ അറിയിച്ചു. ഈ പാലത്തിെൻറ വികസനത്തിനായി മുഴുവൻ തുകയും വ്യവസായി സി.കെ. മേനോൻ നൽകാമെന്ന് കോർപറേഷനെ അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ തുറന്നു കൊടുക്കാമെന്ന് പ്രഖ്യാപിച്ച് 2016 േമയ് 27ന് നിർമാണോദ്ഘാടനം നടത്തിയ ദിവാൻജി മേൽപാലം നിർമാണം അനന്തമായി വൈകുന്നതിലെ ആശങ്ക മണ്ഡലത്തിലെ എം.എൽ.എയും മന്ത്രിയുമായ വി.എസ്. സുനിൽകുമാറും എം.പി സി.എൻ. ജയദേവനും മേയർ അജിത ജയരാജനും ഡിവിഷനൽ മാേനജരുെട ശ്രദ്ധയിൽപെടുത്തി. മന്ത്രാലയത്തിെൻറ തീരുമാനം വരുന്ന മുറക്ക് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താനാകൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ജനപ്രതിനിധികളും റെയിൽവേ അധികൃതരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.