തൃശൂർ: പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം നടുവിലാലിൽ നിർമിച്ച പന്തൽ ഗിന്നസ് ബുക്കിലേക്ക്. 110 അടി ഉയരത്തിൽ തഞ്ചാവൂർ ക്ഷേത്ര മാതൃകയിൽ നിർമിച്ച പന്തൽ ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കുന്നത് ഉയരം െവച്ചാണ്. കർണാടകത്തിൽ 70 അടി ഉയരത്തിൽ നിർമിച്ച പന്തൽ ഗിന്നസിൽ ഇടം നേടാൻ ശ്രമിെച്ചങ്കിലും മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്തതിനാൽ വിജയിച്ചില്ല. എന്നാൽ നടുവിലാൽ പന്തൽ റെക്കോർഡിൽ ഇടം നേടുമെന്ന് സംഘാടകർ പറഞ്ഞു. നിർമാണത്തിെൻറ തുടക്കം മുതൽ ഗിന്നസ് ബുക്ക് റെക്കോഡ്സ് ഏഷ്യ ജൂറിമാരായ ഗിത്താറിസ്റ്റ് ഗിന്നസ് സെബാസ്റ്റ്യൻ, സുനിൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പന്തലിെൻറ വിവിധ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു വരികയാണ്. വ്യാഴാഴ്ച രാവിലെ 10ന് പരിശോധന പൂർത്തിയാകുകയും മന്ത്രി വി.എസ്. സുനിൽകുമാറിെൻറ സാന്നിധ്യത്തിൽ ഗിന്നസ് സർട്ടിഫിക്കറ്റ് തിരുവമ്പാടി ഭാരവാഹികൾക്ക് കൈമാറുകയും ചെയ്യും. വിയ്യൂർ ശിവ ലക്ഷ്വറി ഇവൻറ്സ് ഉടമ ശിവമധുവിെൻറ നേതൃത്വത്തിൽ 150ഒാളം തൊഴിലാളികളുടെ ഒന്നര മാസത്തെ ശ്രമഫലമായാണ് പന്തൽ പൂർത്തിയാക്കിയത്. പന്തലിെൻറ വിവിധ എടുപ്പുകൾ ഉയരങ്ങളിൽ എത്തിക്കുന്നതിന് കൊച്ചി തുറമുഖത്ത് ഉപയോഗിക്കുന്ന ക്രെയിനിെൻറ സേവനവും ലഭ്യമാക്കിയിരുന്നു. നടുവിലാൽ ഗണപതിത്തറയിെല ആൽമരത്തിെൻറ ഒരു കൊമ്പു പോലും മുറിക്കാതെയാണ് പന്തലിന് പ്രകൃതി രമണീയതയും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. തികച്ചും ഫൈബർ നിർമിതമായ ഇൗ പന്തൽ മഴയോ മറ്റ് പ്രകൃതിക്ഷോഭമോ ഉണ്ടാകുകയാണെങ്കിൽ പോലും ജനങ്ങളുടെ സുരക്ഷിതത്വത്തിന് കോട്ടവുമുണ്ടാക്കില്ല. സ്വരാജ് റൗണ്ടിെൻറ ഏത് വശത്ത് നിന്ന് നോക്കിയാലും സ്വർണപ്രഭ ചൊരിയുന്ന പന്തൽ കാണാം. ഡോ. ടി.എ. സുന്ദർമേനോെൻറ നേതൃത്വത്തിലാണ് പന്തൽ നിർമാണം നടന്നത്. ബുധനാഴ്ച വൈകീേട്ടാടെ പന്തലിെല ബൾബുകൾ തെളിഞ്ഞു. തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ, ഡോ. ടി.എ. സുന്ദർ മേനോൻ, ഗിന്നസ് സെബാസ്റ്റ്യൻ, ശിൽപി ശിവ മധു എന്നിവർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.