തൃശൂർ: തൃശൂരിന് നാളെ പൂരമാണ്. പൂരക്കാഴ്ചകളുടെ സമൃദ്ധിയിലായ നഗരത്തിലേക്ക് ആളൊഴുക്ക് തുടങ്ങി. ഒരുനാള്‍ മാത്രം ബാക്കി നില്‍ക്കെ പൂരനഗരി വര്‍ണാഭമായി. പൂരം നിറയുന്ന േതക്കിൻകാടും പുരുഷാരമൊഴുകുന്ന സ്വരാജ് റൗണ്ടും സാക്ഷിയാവുന്ന വടക്കുന്നാഥനും മുഖ്യപങ്കാളികളായ വടക്കുന്നാഥനും പാറമേക്കാവ് ക്ഷേത്രങ്ങളും നടുവിലാലിലും നായ്ക്കനാലിലും മണികണ്ഠനാലിലുമൊരുങ്ങിയ പന്തലുകളും ദീപപ്രഭയിലായി. ഇത്തവണ റെക്കോഡും കൂടിയാണ് നടുവിലാൽ പന്തലിന്. ഈ വിസ്മയക്കാഴ്ചകളുടെ ദൈര്‍ഘ്യം ഇനിയും അമ്പതില്പരം മണിക്കൂറുകള്‍. നഗരവീഥികളിലും കെട്ടിടങ്ങളിലും ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള പതിനായിരങ്ങള്‍ക്ക് അവിസ്മരണീയമായ പൂരവിരുന്നായി സാമ്പിൾ. തിരുവമ്പാടി ഭാഗത്ത് കുണ്ടന്നൂർ സജീഷും, പാറമേക്കാവിൽ സുന്ദരാക്ഷനും സൃഷ്ടിച്ച കരിമരുന്നു കലയിലെ വിസ്മയ പ്രകടനങ്ങള്‍ പരമ്പരാഗത വെടിക്കെട്ട്... ഗാംഭീര്യം ചോരാതെ ആസ്വാദകരെ നിരാശരാക്കിയില്ല. പകലിൽ നേർത്ത് കൂടിയ മഴയുടെ ഭീഷണിയെത്തിയപ്പോൾ, നേരത്തെയുള്ള ആശങ്കയും ആകാംഷയുടെയും ആധികൂട്ടിയെങ്കിലും വെടിക്കെട്ടിന് പിന്നാലെയോടെ മാത്രമെ മഴ പെയ്തുള്ളൂവെന്നതിൽ സാമ്പിൾ ആസ്വദിച്ച ജനസഞ്ചയത്തിന് സംതൃപ്തിയുടെ പൂരാനുഭവം. വ്യാഴാഴ്ച രാവിലെ ആചാരപ്രകാരം കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് വന്ന് വടക്കുന്നാഥെൻറ തെക്കേഗോപുരനട പൂരത്തിനായി തുറന്നുകൊടുക്കും. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ പൂരവിളംബരം നടത്തും. രാവിലെ എട്ടരയോടെ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ മസ്തകമേറിയാണ് നെയ്തലക്കാവിലമ്മയുടെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പ്. മണികണ്ഠനാലിൽ നിന്നും മേളത്തിെൻറ അകമ്പടിയില്‍ എഴുന്നള്ളിപ്പ് തുടങ്ങും. പടിഞ്ഞാറേ ഗോപുരംവഴി വടക്കുന്നാഥ ക്ഷ്രേത്രത്തില്‍ പ്രവേശിച്ച് പതിനൊന്നോടെ തെക്കേ ഗോപുരനട തുറക്കും. തൃശൂര്‍ പൂരത്തിെൻറ സാരഥികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗത്തിനും എട്ടു ഘടകപൂര ദേശങ്ങള്ക്കുമായി നൂറില്‍പരം ആനകളാണ് അണിനിരക്കുന്നത്. ലക്ഷണമൊത്ത ആനകളെ പൂരത്തിനായി ഒരുക്കിക്കഴിഞ്ഞു. വൈകീട്ട് തേക്കിന്‍കാട്ടില്‍ ആനകളുടെ പ്രദര്‍ശനം ഉണ്ടാകും. ആനപ്രേമികളുടെ വന്‍ നിരയാണ് കൊമ്പന്മാരെ കാണാനെത്തുക. വെള്ളിയാഴ്ച രാവിലെ ചെറുപൂരങ്ങളോടെയാണ് പൂരനഗരി ഉണരുക. തിരുവമ്പാടിയുടെ മഠത്തിലേക്ക് വരവ് മൂന്നാനപ്പുറത്ത് രാവിലെ 7.30ന് തുടങ്ങും. പ്രസിദ്ധമായ മഠത്തില്‍നിന്നുള്ള വരവും പഞ്ചവാദ്യവും 11.30ന് തുടങ്ങും. നായ്ക്കനാലില്‍നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് 15 ആനപ്പുറത്ത് എഴുന്നള്ളിപ്പും പാണ്ടിമേളവും 2.30ന് ആരംഭിക്കും. പാറമേക്കാവിെൻറ പൂരം പുറപ്പാട് 15 ആനപ്പുറത്ത് പകല്‍ 12ന് തുടങ്ങും. 2.30നാണ് ഇലഞ്ഞിത്തറമേളം. തെക്കൊട്ടിറക്കം അഞ്ചിനു തുടങ്ങും 5.30നാണ് കുടമാറ്റം. 7.30ന് മിനി വെടിക്കെട്ട്. തുടര്‍ന്ന് ചെറുപൂരങ്ങളുടെ ആവര്‍ത്തനം. രാത്രി ഇരുവിഭാഗത്തിെൻറയും എഴുന്നള്ളിപ്പ് 10.30ന് തുടങ്ങും. ശനിയാഴ്ച പുലര്‍ച്ച മൂന്നിനാണ് മുഖ്യ വെടിക്കെട്ട്. രാവിലെ 7.30ന് വീണ്ടും എഴുന്നള്ളിപ്പും പടിഞ്ഞാറെ ഗോപുരത്തിന് സമീപം കുടമാറ്റവും. പകല്‍ 12ന് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലലും വെടിക്കെട്ടും. വൈകീട്ട് കൊടിയിറക്കവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.