പഴുവിൽ: തൃശൂർ -പൊന്നാനി കോൾ വികസന സമിതിയുടെ സാമ്പത്തിക സഹായത്തോടെ ചാഴൂർ വി.എഫ്.പി.സി.കെയുടെ കീഴിൽ വാരിയം കോളിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ വിളവെടുത്ത പച്ചക്കറികൾ ഏറ്റുവാങ്ങി. ചാഴൂർ വി.എഫ്.പി.സി.കെ പ്രസിഡൻറ് എം.എൻ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. അസി. മാനേജർ സുധി സെബാസ്റ്റ്യൻ, സെക്രട്ടറി ലിജി രഞ്ജിത്ത്, കർഷകരായ ആൻറണി തൊകലത്ത്, എൻ.വി. രാമദാസ് എന്നിവർ സംസാരിച്ചു. 20 കർഷകർ 25 ഏക്കർ പാടത്താണ് കൃഷി ഇറക്കിയത്. വെള്ളരി, പടവലം, പയർ, പാവൽ, കക്കിരി, മത്തൻ, കുമ്പളം, ചീര തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ഇതിൽ 3000 കിലോ വെള്ളരി കോൾപാടത്ത് സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.