വാടാനപ്പള്ളി: കനോലി കനാൽ സംരക്ഷണത്തിനും ടൂറിസം സാധ്യതകൾ പഠിക്കാനും ബോട്ട് സർവിസ് നടത്താനുമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് പഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കനോലി കനാലിലൂടെ പഠനയാത്ര നടത്തി. ബോട്ട് സർവിസ് നടത്തിയാൽ ലാഭകരമാകുമെന്ന വിലയിരുത്തലിലാണ് ജനപ്രതിനിധികൾ. തൃപ്രയാറിലും ചേറ്റുവയിലും മണലൂർ ഏനാമാവിലും സ്വകാര്യ ബോട്ട് സർവിസാണ് ഉള്ളത്. ചേറ്റുവ മുതൽ തൃപ്രയാർ വരെ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ആലോചന. സർക്കാർ നേരത്തേ പുഴ സംരക്ഷിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇത് മനസ്സിലാക്കിയാണ് പദ്ധതി നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് നീക്കം ആരംഭിച്ചത്. ഇതിനായി ചേറ്റുവ മുതൽ തൃപ്രയാർ വരെയാണ് ബോട്ടിൽ പഠനയാത്ര നടത്തിയത്. പദ്ധതികളെകുറിച്ച് ജനപ്രതിനിധികൾ ചർച്ച നടത്തി. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.വി. അശോകൻ (ഏങ്ങണ്ടിയൂർ), ഷിജിത്ത് വടക്കുഞ്ചേരി (വാടാനപ്പള്ളി), കെ.കെ. രജനി (തളിക്കുളം), പി. വിനു (നാട്ടിക), വൈസ് പ്രസിഡൻറുമാരായ ബീന ശശാങ്കൻ, ഷക്കീല ഉസ്മാൻ, എം.കെ. ബാബു, ഷൗക്കത്തലി, ബ്ലോക്ക് അംഗങ്ങളായ പരന്തൻ ദാസൻ, സുൈലഖ ജമാൽ, ഗീത മണികണ്ഠൻ, കെ.ബി. വാസന്തി, രജനി ബാബു, ഷൈൻ, പി.എം. ശരത്കുമാർ, ഗണേശൻ, ശാരദ പരമേശ്വരൻ എന്നിവരാണ് ജലയാത്രയിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.