ഇ​ഷ്​​ട ന​മ്പ​റിനായി മു​ട​ക്കി​യ​ത് 3.9 ല​ക്ഷം

ഗുരുവായൂർ: വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ യുവാവ് മുടക്കിയത് 3.9 ലക്ഷം രൂപ. ചാവക്കാട് എടക്കഴിയൂർ സ്വദേശി തെക്കുംപറമ്പത്ത് സലീം ആണ് കാറിന് കെ.എൽ. 46 ക്യൂ 999 എന്ന നമ്പർ ലഭിക്കാൻ ഇൗ തുക മുടക്കിയത്. ഗുരുവായൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നടന്ന ലേലത്തിൽ 3.3 ലക്ഷം രൂപവരെ തളിക്കുളം സ്വദേശി വിളിച്ചിരുന്നു. അവസാനം 3.4 ലക്ഷത്തിന് സലീമിന് ലേലം ഉറപ്പിച്ചു. കെട്ടിവെച്ച 50,000 രൂപയടക്കമാണ് 3.9 ലക്ഷം രൂപ. സലീം വിദേശത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.