കാക്കനാട്: ദിവ്യന് ചമഞ്ഞ് പെണ്‍കുട്ടികളെ ഫ്ലാറ്റില്‍ പീഡിപ്പിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ എം.എ ആശുപത്രിക്ക് സമീപം കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണെന (കണ്ണൻ -30) ഇൻഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മപുരത്ത് വാടക ഫ്ലാറ്റില്‍ കോഴിക്കോട്, കൊല്ലം, കോട്ടയം സ്വദേശിനികളും കൊല്ലം സ്വദേശിനിയുടെ സഹോദര ഭാര്യയുമാണ് പീഡനത്തിനിരയായത്. സഹോദര ഭാര്യ മാത്രമാണ് പരാതി നല്‍കിയത്. മറ്റു മൂന്നു പെണ്‍കുട്ടികളും ദിവ്യനാണെന്ന് വിശ്വസിക്കുന്നതിനാൽ പരാതി നൽകിയിട്ടില്ല. ഫ്ലാറ്റില്‍നിന്ന് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല. ഇൻഫോപാര്‍ക്കില്‍ ജോലിക്ക് പോയിരുന്ന യുവതിയെയും രണ്ട് കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് ദിവ്യന് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തത് വ്യക്തമായത്. കൊല്ലം സ്വദേശിനിയും കൂട്ടുകാരികളും കസ്റ്റഡിയിലായ വിവരം അറിഞ്ഞെത്തിയ സഹോദരെൻറ ഭാര്യയാണ് പീഡനത്തിനിരയായ വിവരം പൊലീസിനോട് പറഞ്ഞത്. തൃശൂരില്‍ ഭാര്യയുള്ളപ്പോള്‍ തന്നെ ഇടുക്കി സ്വദേശിനിയെ കബളിപ്പിച്ച് വിവാഹം ചെയ്ത് ഫ്ലാറ്റിന് സമീപത്തെ വീട്ടിലും പാര്‍പ്പിച്ചിരുന്നു. ഇവർ ഇയാളുടെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞിട്ടും ഫ്ലാറ്റില്‍ താമസിച്ച പെണ്‍കുട്ടികള്‍ വിശ്വസിക്കുന്നില്ല. ഫ്ലാറ്റില്‍ പെണ്‍കുട്ടികളോടൊപ്പം കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് പിടികൂടിയതെന്ന് ഇൻഫോപാര്‍ക്ക് സി.െഎ പി.കെ. രാധാമണി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന്് വിശ്വസിപ്പിച്ച് ഇയാൾ നിത്യേന ഫ്ലാറ്റിലെത്തി പെണ്‍കുട്ടികള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലക്ക് സമീപം ബിസിനസ് തുടങ്ങാനെന്ന വ്യാജേന വിവിധ ജില്ലകളില്‍ നിന്നുള്ള ഉന്നത യോഗ്യത നേടിയ പെണ്‍കുട്ടികളെ ഇയാള്‍ ഇൻറർവ്യൂ നടത്തിയാണ് വാടക ഫ്ലാറ്റിൽ താമസിപ്പിച്ചത്. ദിവ്യത്വം ഉണ്ടെന്നും കല്‍ക്കിയുടെ അവതാരമാണെന്നും പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ്ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.