ചെന്ത്രാപ്പിന്നി: ദേശീയപാത 17ല്‍ അപകട മരണങ്ങള്‍ക്ക് അറുതിയില്ല. ഈ വര്‍ഷം ആരംഭിച്ചശേഷം ഏഴ് ജീവനാണ് ദേശീയപാതയില്‍ പൊലിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം ആറ് അപകട മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. എടമുട്ടം പാലപ്പെട്ടി മുതല്‍ കോതപറമ്പ് വരെയുള്ള മതിലകം പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഇത്രയും അപകടങ്ങള്‍ നടന്നത്. ചൊവ്വാഴ്ച രാവിലെ പാല് വില്പനക്കാരന് ലോറിക്കടിയില്‍പ്പെട്ട് മരിച്ചത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ടാര്‍ ചെയ്യാത്ത റോഡിരികില്‍ സൈക്കിളില്‍നിന്ന് പാല്ക്കാരന് വീഴുകയായിരുന്നു. ഈ മാസം തന്നെയാണ് എസ്.എന്‍ പുരം അഞ്ചാംപരുത്തിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. കയ്പമംഗലം വഴിയമ്പലത്ത് ഓട്ടോറിക്ഷയും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചിട്ട് രണ്ടാഴ്ച ആകുന്നേയുള്ളൂ. പുതിയകാവില്‍ തിരുവനന്തപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചതും കയ്പമംഗലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചതും പ്രഭാത സവാരിക്കിടെ മധ്യവയസ്കന് കാറിടിച്ച് മരിച്ചതും കഴിഞ്ഞ മാസമായിരുന്നു. രാത്രികാല അപകടങ്ങള്‍ കുറക്കുന്നതിനായി മതിലകം പൊലീസിെൻറയും ദേശീയപാത ജാഗ്രതാസമിതിയുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ചുക്കുകാപ്പി വിതരണവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.