അന്തിക്കാട്: കള്ളൻമാർ സജീവമായി രംഗത്തെത്തിയതോടെ നാട്ടുകാരുടെയും പൊലീസിെൻറയും ഉറക്കം നഷ്ടമായി. താന്ന്യം പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് തിങ്കളാഴ്ച രാത്രി മോഷ്ടാക്കളുടെ ശല്യം ഉണ്ടായത്. പെരിങ്ങോട്ടുകര ശിപായിമുക്ക് പരിസരത്ത് രാത്രി എട്ടരയോടെയും തൃപ്രയാർ കിഴക്കേ പൈന്നൂർ പ്രദേശത്ത് പുലർച്ചെ രണ്ടരയോടെയുമാണ് മോഷ്ടാക്കളെ കണ്ടത്. പെരിങ്ങോട്ടുകരയിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. ബർമുഡ ധരിച്ച് കണ്ണിന് അടിയിൽ വെളുത്ത ചായം വരെച്ചത്തിയ മോഷ്ടാക്കെളയാണ് പൈന്നൂരിൽ വീട്ടുകാർ കണ്ടത്. മോഷ്ടാക്കളെ വലയിലാക്കാൻ പൊലീസും നാട്ടുകാരും സജീവമായി രംഗത്തുണ്ട്. പഞ്ചായത്തിലെ പല പ്രദേശത്തും വിജനമായ പാടങ്ങളും കുറ്റിക്കാടുകളും ഉള്ളതിനാൽ മോഷ്ടാക്കൾക്ക് ഒളിച്ചിരിക്കാൻ സൗകര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പഴുവിൽ ഗോകുലം സ്കൂൾ പരിസരം, കരുവാൻ വളവ് എന്നിവിടങ്ങളിലും കള്ളന്മാരുടെ ശല്യം ഉണ്ടായിട്ടുണ്ട്. പൊലീസിെൻറ രാത്രിപരിശോധന സജീവമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.