കൊടുങ്ങല്ലൂർ: തിങ്കളാഴ്ച രാത്രി രൂക്ഷമായ കടലേറ്റം ഉണ്ടായ കൊടുങ്ങല്ലൂരിെൻറ തീരത്ത് പത്തോളം വീടുകൾക്ക് നാശനഷ്ടം. എടവിലങ്ങ് പുതിയറോഡിലും എറിയാട് പഞ്ചായത്ത് തീരഭാഗങ്ങളിലുമാണ് കടലേറ്റം നാശം വിതച്ചത്. വീടിെൻറ കുളിമുറി ഇടിഞ്ഞുവീണ് മധ്യവയസ്കന് സാരമായി പരിക്കേറ്റു. പരിക്കേറ്റ കുഞ്ഞിമാക്കംപുരക്കൽ പുരുഷോത്തമനെ (54) ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വേലിയേറ്റത്തിൽ കടൽവെള്ളം തീരത്തേക്ക് ഇരച്ചു കയറിയതോടെ നിരവധി വീടുകൾ വെള്ളത്തിലായി. വീട്ടുപകരണങ്ങൾ ഉൾപ്പെടെ വെള്ളത്തിലൊഴുകി. വീടുകളുടെ അകത്ത് മണ്ണും ചളിയും കയറിയതോടെ താമസം ദുഷ്കരമായി. ചൊവ്വാഴ്ച പകലും വേലിയേറ്റം ഉണ്ടായെങ്കിലും രൂക്ഷമായില്ല. കാര പുതിയ റോഡിൽ ആറ് വീടുകളിലേക്ക് കടൽ ഇരച്ചുകയറി. പല വീടുകളും വെള്ളത്തിലായെങ്കിലും തകർന്നിട്ടില്ല. ആറോളം വിടുകൾക്ക് ഭാഗികമായി നാശമുണ്ടായി. താമസം ദുഷ്കരമായതിനെ തുടർന്ന് ഇവർ ബന്ധുവീടുകളിലേക്ക് മാറി. പൂതംവീട്ടിൽ അറുമുഖൻ, വളവത്ത് സരസ, ഫാത്തിമ തോപ്പിൽ, പ്രസാദ് പൂതം വീട്ടിൽ, രമേശൻ പ്ലാക്കപ്പറമ്പിൽ, എയാരംപുരക്കൽ സിദ്ധാർഥൻ എന്നിവരാണ് താമസം മാറ്റിയത്. എറിയാട് ആറാട്ടുവഴിയിൽ െഎഷാബി കല്ലുങ്ങൽ, അയിശുമ്മ പുന്നക്കൽ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം. ഇ.ടി. ടൈസൻ എം.എൽ.എ ഉൾെപ്പടെ ജനപ്രതിനിധികളും തഹസിൽദാരും മറ്റുള്ള റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.