തൃപ്രയാർ: ശ്രീരാമ ഗവ. പോളിടെക്നിക് കോളജിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനെത്തിയ എ.െഎ.വൈ.എഫ് നേതാവിെന എസ്.എഫ്.െഎ സംഘം മർദിക്കുകയും അപേക്ഷാഫോറം വലിച്ചുകീറുകയും ചെയ്തതായി പരാതി. എ.െഎ.എസ്.എഫ് മുൻ മണ്ഡലം സെക്രട്ടറിയും എ.െഎ.വൈ.എഫ് താന്ന്യം തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.ആർ. സൂരജിനെയാണ് കോളജിന് മുന്നിൽ തടഞ്ഞുവെച്ച് അപേക്ഷാഫോറം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തതെന്ന് എ.െഎ.എസ്.എഫ് ജില്ല പ്രസിഡൻറ് സുബിൻ നാസർ, സെക്രട്ടറി ബി.ജി. വിഷ്ണു എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു. പരീക്ഷ എഴുതിക്കില്ലെന്നുപറഞ്ഞായിരുന്നുവത്രേ മർദനം. തൃപ്രയാറിൽ നടന്ന എ.െഎ.എസ്.എഫ് ജില്ല സമ്മേളനശേഷം സംഘടനക്കുണ്ടായ വളർച്ചയിൽ വിറളിപൂണ്ടാണ് എസ്.എഫ്.െഎ ആക്രമണം അഴിച്ചുവിടുന്നതെന്നും അവർ പറഞ്ഞു. ശ്രീരാമ ഗവ. പോളിടെക്നിക് കോളജിൽ എസ്.എഫ്.െഎയുടെ ഗുണ്ടാ പ്രവർത്തനം ജില്ല നേതൃത്വം ഇടെപട്ട് തടയണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.