കൊടുങ്ങല്ലൂർ: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ച് ബദൽ സാധ്യതകൾ പരീക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുത ബോർഡ് പ്രാഥമിക പഠനം നടത്തിയ പംബ്ഡ് സ്റ്റോറേജ്, റൺ ഒാഫ് ദ റിവർ തുടങ്ങിയ ബദൽസാധ്യതകളും സൗരോർജം അടക്കമുള്ള പാരമ്പര്യേതര ഉൗർജ ഉൽപാദന മാർഗങ്ങളും ഉപയോഗപ്പെടുത്താനുള്ള ഗൗരവമായ പഠനങ്ങൾ നടത്തണം. പെരിങ്ങൽകുത്തിൽനിന്ന് ഇടമലയാറിലേക്ക് വെള്ളം കൊണ്ടുവന്ന് ഉയരവ്യത്യാസം ഉപയോഗിച്ച് വൈകീട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയും ആ വെള്ളം പകൽസമയത്ത് സൗര വൈദ്യുതി ഉപയോഗിച്ച് മുകളിലേക്ക് പമ്പ് ചെയ്താൽ വൈകുന്നേരം അതേവെള്ളം താഴോട്ട് ഒഴുക്കി വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാം. ഇത്തരത്തിലുള്ള പംബ്ഡ് സ്റ്റോറേജുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. കാർഷിക സർവകലാശാല ഡീൻ ഡോ. സി. ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷാഫി അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് എം.ആർ. സുനിൽദത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്. ജയൻ റിപ്പോർട്ടും ട്രഷറർ എ.ബി. മുഹമ്മദ് സഗീർ കണക്കുകളും അവതരിപ്പിച്ചു. കെ.പി. രവിപ്രകാശ് സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി. മുരളീധരൻ, സംസ്ഥാന സെക്രട്ടറി ടി.കെ. മീരാ ഭായി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ.പി. മുരളീധരൻ, പി. രാധാകൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻറ് കെ.എസ്. ജയ എന്നിവർ സംസാരിച്ചു. ജലം പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്ക് അവാർഡ് കരസ്ഥമാക്കിയ ഫോേട്ടാഗ്രാഫർ കെ.ആർ. സുനിലിന് സ്നേഹോപഹാരം നൽകി. ഇ.ടി. ടൈസൺ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, ജനപ്രതിനിധികളായ അംബിക അശോകൻ, മിനി അശോകൻ, എം.ജി. അനിൽകുമാർ, സുഗത ശശിധരൻ, ജൈനി ജോഷി, മിനി തങ്കപ്പൻ, വസന്ത പുരുഷോത്തമൻ, പ്രസന്ന ശിവദാസൻ, വി.ജി. കുഞ്ഞിക്കുട്ടൻ, സരോജ വേണുശങ്കർ, പരിഷത്ത് പ്രവർത്തകരായ കെ.എം. ബേബി, സി.എ. നസീർ, ടി.കെ. സഞ്ജയൻ, എൻ.എ.എം. അഷ്റഫ്, ടി.എം. ജലീൽ, എൻ.വി. വിപിൻനാഥ്, ഷൈനി കരീം, ടി.ജി. ബിന്ദു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ആർ. സുനിൽദത്ത് (പ്രസി.), സി.എ. നസീർ, ഫൗസിയ ഷാജഹാൻ (വൈ. പ്രസി.), പി.എ. മുഹമ്മദ് റാഫി (സെക്ര.) ടി.എം. ജലീൽ, ടി.ജി. ബിന്ദു (ജോ. സെക്ര.), എ.ബി.എം. സഗീർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.