കൊടുങ്ങല്ലൂർ: പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ വർഷങ്ങൾക്കകം പുരസ്കാര നിറവിലേക്ക് നടന്നുകയറിയ കൂളിമുട്ടം നാണൻ മെേമ്മാറിയൽ ഗ്രന്ഥശാലയെ ചലനാത്മകമാക്കുന്നത് ഒരു സംഘം വിദ്യാർഥികൾ. കൊടുങ്ങല്ലൂർ താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി ജില്ല ലൈബ്രറി കൗൺസിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ ഗ്രന്ഥശാലാ പ്രവർത്തകരും നാട്ടുകാരും ആഹ്ലാദത്തിലാണ്. 2011ൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറിക്ക് 2013ൽ ലൈബ്രറി കൗൺസിലിെൻറ അഫിലിയേഷൻ ലഭിച്ചു. സമൂഹത്തിൽ ഗുണപരമായ മാറ്റം ലക്ഷ്യമാക്കി വിവിധങ്ങളായ പ്രവർത്തന പരിപാടികളാണ് വിദ്യാർഥികൾക്ക് മുൻതൂക്കമുള്ള ഭരണസമിതി ആവിഷ്കരിക്കുന്നത്. പ്രദേശത്തെ വീടുകളിലും പെരിഞ്ഞനത്തെ വിദ്യാലയത്തിലും പുസ്തകങ്ങൾ എത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വായനക്ക് അവസരം ഒരുക്കുന്നു. എൽ.പി മുതൽ പ്രഫഷനൽ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിലും വ്യാപൃതരാണ്. നാട്ടുകാർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിലും സജീവം. ബാലവേദിയും വനിതാവേദിയുമുണ്ട്. ആരോഗ്യ, ചികിത്സ ക്യാമ്പുകൾ, സർഗാത്മക സദസ്സുകൾ, ദിനാചരണങ്ങൾ, ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ, അനുസ്രണങ്ങൾ, പുസ്തക ചർച്ചകൾ, പ്രസംഗ പരിശീലനം, ചലച്ചിത്രോത്സവം, പുസ്തകോത്സവം, കുട്ടികളുടെ സഹവാസ ക്യാമ്പുകൾ, സെമിനാറുകൾ, വായനാ ദിനാചരണം, മഴക്കാല രോഗ ബോധവത്കരണം, കേരളപ്പിറവി ദിനാഘോഷം തുടങ്ങി വൈവിധ്യമായ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. വാടക കെട്ടിടത്തിൽനിന്ന് സ്വന്തം ആസ്ഥാനത്തേക്ക് മാറുവാനുള്ള ഒരുക്കത്തിലാണ്. ഇന്നസെൻറ് എം.പി നൽകിയ 15 ലക്ഷം െചലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. അമൽദേവ് (പ്രസി.), കെ.എസ്. ശ്രീജിത്ത് (സെക്ര.) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.