മാറാം തന്‍േറടത്തോടെ...പകിട്ടോടെ വനിതാദിനാചരണം

കൊടുങ്ങല്ലൂര്‍: ലോകവനിതാദിനത്തില്‍ കൊടുങ്ങല്ലൂര്‍ സ്ത്രീകൂട്ടായ്മ ഒരുക്കുന്ന ‘പെണ്‍മയുടെ നിലാസംഗമം’ വൈകീട്ട് ആറുമുതല്‍ കോട്ടപ്പുറം കായലോരം ആംഫി തിയറ്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘നിലാവ് പുല്ലിംഗമല്ല. സ്വാതന്ത്ര്യം ഞങ്ങളുടെയും ജന്മാവകാശമാണ്. രാപകലുകളുടെ തുല്യാവകാശം സ്ത്രീകള്‍ ആവശ്യപ്പെടുന്ന കാലത്തെ ഭയക്കുന്നതാരാണ്...’ തുടങ്ങിയവ ഉന്നയിച്ചാണ് പെണ്‍സംഗമം നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധമുള്ളവര്‍ കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകര്‍ പറഞ്ഞു. തൃശൂര്‍ തുടിത്താളം നാടന്‍പാട്ട് കളിക്കൂട്ടം അവതരിപ്പിക്കുന്ന പാട്ടും കലാരൂപങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികളായ നജു ഇസ്മായില്‍, ആനന്ദവല്ലി, ടി.ജി. ലീന, പുഷ്ക്കല വേണുരാജ് എന്നിവര്‍ പറഞ്ഞു. •‘വരുത്താം നമുക്ക് പരിവര്‍ത്തനം’, ‘സ്ത്രീകളെ ശക്തിപ്പെടുത്തുക; രാഷ്ട്രത്തെ ശാക്തീകരിക്കുക’ തുടങ്ങിയ സന്ദേശങ്ങളുമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് കൊടുങ്ങല്ലൂരില്‍ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് നാലിന് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി വടക്കെ നടയില്‍ സമാപിക്കും. ദേശീയ പ്രസിഡന്‍റ് എ.എസ്.സൈനബ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.റൈഹാനത്ത്, ബല്‍ക്കീസ് ഭാനു എന്നിവര്‍ സംസാരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എല്‍.നസീമ, ജില്ല വൈസ് പ്രസിഡന്‍റ് റസിയ ഇബാഹിം എന്നിവര്‍ അറിയിച്ചു. പ്രഫ. മീനാക്ഷി തമ്പാന് ആദരം തൃശൂര്‍: വനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമീഷന്‍ മുന്‍ അംഗവും മുന്‍ എം.എല്‍.എയുമായ പ്രഫ. മീനാക്ഷി തമ്പാനെ തൃശൂര്‍ ലയണസ് ക്ളബ് ആദരിച്ചു. വനിതകളുടെ ഉന്നമനത്തിനും സുരക്ഷക്കുംവേണ്ടി സമൂഹത്തിന്‍െറ അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ച ധീര വനിതയാണ് മീനാക്ഷി തമ്പാനെന്ന് മുഖ്യപ്രഭാഷണത്തില്‍ ലയണ്‍സ് വൈസ് ഗവര്‍ണര്‍ വി.എം. തോമാച്ചന്‍ പറഞ്ഞു. മികച്ച അധ്യാപിക, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം, മഹിളാ സംഘം സംസ്ഥാന പ്രസിഡന്‍റ്, എഴുത്തുകാരി എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയണ്‍സ് ക്ളബ് ഓഫ് ട്രിച്ചൂര്‍ പ്രസിഡന്‍റ് ജയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. ബുധനാഴ്ച 3.30ന് വടക്കേ സ്റ്റാന്‍ഡില്‍ ബോധവത്കരണ ക്ളാസ്, ഫ്ളാഷ് മോബ്, തെരുവുനാടകം തുടങ്ങിയവ നടത്തും. ദിനാചരണം ഒരാഴ്ച ആമ്പല്ലൂര്‍: തൃക്കൂര്‍ പഞ്ചായത്തില്‍ ഒരാഴ്ച നീളുന്ന വിവിധ പരിപാടികള്‍ നടത്തും. പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമ കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.കെ. ശാന്ത, മായ രാമചന്ദ്രന്‍, പ്രിയ ചന്ദ്രന്‍, ശ്രീജ അനില്‍, സൈമണ്‍ നമ്പാടന്‍, ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അര്‍ബുദ സുരക്ഷ, വിളര്‍ച്ച എന്നിവയെകുറിച്ച് ക്ളാസെടുത്തു. മതിലകം പഞ്ചായത്ത് 8,9,10,11 വാര്‍ഡുകളിലെ അങ്കണവാടികളുടെ സംയുക്താഭിമുഖ്യത്തില്‍ ശില്‍പശാല നടത്തി. വിളര്‍ച്ച പരിശോധന, അര്‍ബുദ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.