വടക്കേക്കാട്: കമ്മിറ്റി നാലാംകല്ല് എം ആൻഡ് ടി ഹാളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ഡോക്ടർ സക്കീർ ഹുസൈൻ നേതൃത്വം നൽകി. അൻസാർ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ഇൗദ്ഗാഹിനും നമസ്കാരത്തിനും ഖതീബ് ഇ.എം. മുഹമ്മദ് അമീൻ നേതൃത്വം നൽകി. അൽ ഫുർഖാൻ മസ്ജിദ് ഇൗദ്ഗാഹ് നമസ്കാരത്തിനും ഖുതുബക്കും നൂറുൽ ഹഖ് നേതൃത്വം നൽകി. സെൻട്രൽ മസ്ജിദിൽ അബ്ദുല്ലക്കുട്ടി ബാഖവി, കൊരട്ടിക്കര ബദരിയ മസ്ജിദിൽ ആബിദ് അഹ്സനി, പരുവക്കുന്ന് മസ്ജിദിൽ അബ്ദുറഹ്മാൻ ബാഖവി, കരിക്കാട് മസ്ജിദിൽ യൂസഫ് ദാരിമി, ചിറക്കൽ ജുമാമസ്ജിദിൽ അബ്ദുൽ ഹക്കീം ദാരിമി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ആൽത്തറ മസ്ജിദിൽ നടന്ന നമസ്കാരത്തിന് ഇബ്രാഹിം ഫൈസിയും കോേട്ടാൽ മുഹ്യിദ്ദീൻ മസ്ജിദിൽ സെയ്തലവി ഫൈസിയും നേതൃത്വം നൽകി. ഹരിയാനയിൽ വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദിനായി പെരുന്നാൾ നമസ്കാര ശേഷം ഇൗദ്ഗാഹുകളിലും പള്ളികളിലും മയ്യിത്ത് നമസ്കാരവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.