വടക്കാഞ്ചേരി: മഴയിൽ ചുറ്റുമതിൽ തകർന്നുവീണ് വീട് ഭാഗികമായി തകർന്നു. അകംപാടം നെല്ലികുന്ന് അടിവാരത്തിൽ താമസിക്കുന്ന കൂടത്തേതിൽ സുബൈദയുടെ വീടിെൻറ അടുക്കള ഭാഗ മാണ് ഇരുപതടി ഉയരമുള്ള കോൺക്രീറ്റ് മതിൽ അടർന്നുവീണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർ വീടിെൻറ മുൻവശത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. മന്ത്രി എ.സി.മൊയ്തീൻ ഇടപെട്ട് വീട്ടുകാരെ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.