ബാലസൗഹൃദ ജില്ല സംവിധാനം വ്യാപിപ്പിക്കും ^കില ഡയറക്ടർ

ബാലസൗഹൃദ ജില്ല സംവിധാനം വ്യാപിപ്പിക്കും -കില ഡയറക്ടർ തൃശൂർ: കിലയുടെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ബാലസൗഹൃദ പ്രാദേശിക ഭരണസംവിധാനം നിരീക്ഷിക്കാൻ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ ശോഭ കോശി, ഇന്ത്യയിലെ യൂനിസെഫി​െൻറ ഉപദേശകരായ ജി. ബാലഗോപാൽ, ഡോ. ടുടുകുമാർ ഘോഷ്, യൂനിസെഫ് ചെന്നൈ യൂനിറ്റിലെ ഡോ. അഖില രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കിലയിലെത്തി. ഡയറക്ടർ ഡോ. ജോയ് ഇളമൺ, ഡോ. പീറ്റർ എം. രാജ് എന്നിവരുമായി ചർച്ച നടത്തി. ബാലസൗഹൃദ തദ്ദേശഭരണം വിലയിരുത്തുന്ന രീതികളെക്കുറിച്ചും നിലവാര നിർണയം സംബന്ധിച്ചും ചർച്ച നടന്നു. കുട്ടികൾക്കുള്ള ജില്ലതല കർമപദ്ധതിയും ബാലസൗഹൃദ ജില്ല സംവിധാനങ്ങളും സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കൺസോർഷ്യം സംഘടിപ്പിക്കുമെന്ന് കില ഡയറക്ടർ അറിയിച്ചു. കേരളത്തിലെ നൂതന സംരംഭമായ തൃശൂർ ബാലസൗഹൃദ ജില്ല പ്രവർത്തനങ്ങൾ പഠിക്കാൻ സംഘം തൃശൂർ ജില്ല പഞ്ചായത്ത് സന്ദർശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പത്മിനി എന്നിവരുമായി ചർച്ച നടത്തി. പദ്ധതി സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്തു. കോലഴി ഗ്രാമപഞ്ചായത്തി​െൻറ ബാലസൗഹൃദ പ്രവർത്തന പുരോഗതിയും വിലയിരുത്തി. ബാലാവകാശ കമീഷൻ അംഗങ്ങളായ ശ്യാമളാദേവി, ടി. സുരേഷ്, പി.ജെ. ആൻറണി, ശ്രീല മേനോൻ, സി. ബിജി ജോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.