തൃശൂർ: ജില്ലയിലെ ജോ. ആർ.ടി.ഒ ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തി. ഇടനിലക്കാരുടെ ഇടപെടൽ വ്യാപകമാണെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഇടനിലക്കാർക്കായി പ്രത്യേക കോഡ് ഭാഷയും അടയാളങ്ങളും ഉപയോഗിക്കുന്നതായി വിജിലൻസ് സംഘം കണ്ടെത്തി. തൃശൂർ, വടക്കാഞ്ചേരി, ചാലക്കുടി ഓഫിസുകളിലായിരുന്നു പരിശോധന. ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ ഡ്രൈവിങ് സ്കൂളുകൾ തിരിച്ചറിയാൻ പ്രത്യേക കോഡ് രേഖപ്പെടുത്തുന്നതായി കണ്ടെത്തി. വിജിലൻസ് സി.ഐമാരായ ഷാജ് ജോസ്, ജിം പോൾ, പി. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.