അന്തിക്കാട്: ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ കോൾപടവുകളും ചാലുകളും കുഴിച്ചതോടെ അന്തിക്കാട് കോൾപടവിൽ വിത്തെറിയാനാവാതെ കർഷകർ ദുരിതത്തിൽ. മംഗലാപുരം മുതൽ കൊച്ചിവരെ സ്ഥാപിക്കുന്ന വാതക പൈപ്പ്ലൈനിനുവേണ്ടിയാണ് കുഴിയെടുപ്പ് നടത്തുന്നത്. കോൾപടവിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചാണ് പൈപ്പിടുന്നത്. പലയിടത്തും പൈപ്പ് സ്ഥാപിച്ചെങ്കിലും കുഴി മൂടിയിട്ടില്ല. മണ്ണ് മാന്തിയന്ത്രം പോകുന്നിടത്തെ കോൾപടവും ചാലുകളും തകർന്നു. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലത്തെ കർഷകർക്ക് സെൻറിന് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. എന്നാൽ, കുഴിക്കുന്ന സ്ഥലത്തേക്ക് എക്സ്കവേറ്റർ കൊണ്ടുപോകുേമ്പാഴും ഏക്കർകണക്കിന് സ്ഥലം നശിക്കുകയാണ്. ഇവർക്ക് നഷ്ടപരിഹാരം നൽകുന്നുമില്ല. പാടശേഖരം കുഴിയും ചെളിയും നിറഞ്ഞതോടെ ഇവിടെ നെൽകൃഷി ചെയ്യാനും പറ്റാത്ത അവസ്ഥയായി. ചാല് കീറിയതും കർഷകർക്ക് ദുരിതമായി. കുഴികൾ മൂടണമെന്നും പാടശേഖരം പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി, കലക്ടർ, എം.എൽ.എ എന്നിവർക്ക് പരാതി നൽകുമെന്ന് പാടശേഖര കമ്മിറ്റി പ്രസിഡൻറ് എം.ജി. സുഗുണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.