കുന്നംകുളം: താലൂക്ക് ആശുപത്രിയെ ദേശീയ അംഗീകാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി നിർദേശങ്ങൾ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞു. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ (എൻ.എ.ബി.എച്ച്) അംഗങ്ങളായ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണമാണ് മൂന്നംഗ കൗൺസിൽ സംഘം തടഞ്ഞത്. ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, ഇരിങ്ങാലക്കുട ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ എന്നിവരടങ്ങുന്ന സംഘവുമായി വാക്കേറ്റവും നടന്നു. ബുധനാഴ്ച രാവിലെ 10.30 ഒാടെയായിരുന്നു സംഭവം. താലൂക്ക് ആശുപത്രി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറാണ് സംഘത്തെ ചുമതലപ്പെടുത്തിയത്. ഉദ്യോഗസ്ഥ സംഘം ആശുപത്രി പരിശോധിക്കാൻ എത്തുന്ന വിവരം ചൊവ്വാഴ്ച വൈകീട്ട് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. എന്നാൽ, സൂപ്രണ്ട് ഡോ. താജ്പോൾ പനക്കൽ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തായിരുന്നു. ആശുപത്രിയിലെ ശുചിത്വം, ആവശ്യമായ പരിശോധന, സൗകര്യക്കുറവ് തുടങ്ങിയവ വിലയിരുത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് പരിശോധന. രാവിലെ മുതൽ ഒ.പിയിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാരില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് കൗൺസിലർമാരായ പി.െഎ. തോമസ്, ബിജു സി. ബേബി, മിനി മോൺസി എന്നിവർ എത്തിയത്. ഡോക്ടർമാർ സംഘത്തോടൊപ്പം പരിശോധനക്ക് പോയതാണ് കൗൺസിലർമാരെ ചൊടിപ്പിച്ചത്. പുതിയ ഒ.പി കെട്ടിടത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധനക്ക് എത്തിയതോടെ വാക്കുതർക്കമായി. ഇൗ സമയം ഡോക്ടർമാർ ആരും തന്നെ പരിശോധന സംഘത്തോടൊപ്പം നിൽക്കാൻ തയാറായില്ല. കൗൺസിലർമാർ പരിശോധന തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥ സംഘം അതൃപ്തി പ്രകടിപ്പിച്ച് മടങ്ങി. ഉദ്യോഗസ്ഥ സംഘത്തിെൻറ പരിശോധന തടസ്സപ്പെടുത്തിയതിനാൽ ആശുപത്രി വികസന ഫണ്ട് ലഭിക്കില്ലെന്നാണ് സൂചന. വിവരമറിഞ്ഞ് നഗരസഭ അധികാരികൾ സംഭവസ്ഥലത്തെത്തുേമ്പാഴേക്കും പരിശോധനാസംഘം സ്ഥലം വിട്ടു. എൻ.ആർ.എച്ച്.എം കോഒാഡിനേറ്റർ മുത്തുലക്ഷ്മി, ജില്ല നഴ്സിങ് ഒാഫിസർ എം.കെ. രമണി, ബയോ മെഡിക്കൽ എൻജിനീയറും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.