ഗുരുവായൂര്‍: ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം ആരംഭിച്ച ബിവറേജസ് കോർപറേഷെൻറ മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് വെൽെഫയർ പാർട്ടി മാർച്ച് നടത്തി. ചൊവ്വല്ലൂർപടിയിൽ നിന്നാരംഭിച്ച മാർച്ച് മദ്യശാലക്ക് സമീപം പൊലീസ് തടഞ്ഞു. വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാറിനെ മദ്യ സർക്കാർ എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഷൺമുഖൻ വൈദ്യർ അധ്യക്ഷത വഹിച്ചു. ഹ്രസ്വചിത്ര സംവിധായകൻ സി.വി.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി.യു സംസ്ഥാന സമിതി അംഗം സരസ്വതി വലപ്പാട്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞിപ്പ, ജനറൽ കൺവീനർ ഹുസൈൻ ഗുരുവായൂർ, ഷെരീഫ് അബ്ദുല്ല, ഹനീഫ ചാവക്കാട്, സമര സമിതി ചെയർമാൻ റഷീദ് കുന്നിക്കൽ എന്നിവർ സംസാരിച്ചു. സലിം തൈക്കാട്, അബ്ദുല്ലമോൻ തൈക്കാട്, ഒ.കെ. റഹിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.