കുന്നംകുളം: കനത്ത മഴയെ തുടർന്ന് വീട് തകർന്നു. ചൊവ്വന്നൂരിൽ കിണർ ഇടിഞ്ഞു. കുന്നംകുളം ചെറുകുന്ന് തോലത്ത് രാജെൻറ ഒാടുമേഞ്ഞ വീടിെൻറ മുൻവശെത്ത ഭിത്തിയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ചുമർ ഇടിഞ്ഞു വീഴുന്നത് കണ്ട് വീടിന് മുന്നിലുണ്ടായിരുന്ന രാജനും ഭാര്യയും ഒാടിമാറി. വീടിെൻറ ശേഷിക്കുന്ന ചുമരുകളും കുതിർന്ന നിലയിലാണ്. ചൊവ്വന്നൂർ അയ്യപ്പത്ത് വൃന്ദാവൻ റോഡിൽ ഒടാട്ട് വിജയെൻറ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. ഒരുവശം പൂർണമായി ഇടിഞ്ഞു. കരിങ്കല്ല് കൊണ്ട് നിർമിച്ചതാണ് കിണർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.