കൊടുങ്ങല്ലൂർ: നമസ്കാര പള്ളിയുടെ മിഹ്റാബിൽ ‘ജയ്ശ്രീരാം’ എന്ന് എഴുതിയ സംഭവവുമായി ബന്ധപ്പെട്ട് വർഗീയ സംഘർഷ ശ്രമത്തിന് െപാലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ കിഴക്കേനടയിലെ സലഫി സെൻററിെൻറ നമസ്കാര ഹാളിലെ മിഹ്റാബിലാണ് ‘ജയ്ശ്രീരാം’ എെന്നഴുതിയത്. സലഫി സെൻററിെൻറ ശുചിമുറിയുടെ വാതിലിലും ജയ്ശ്രീരാം എന്നെഴുതിയിട്ടുണ്ട്. ഇത് അന്വേഷണത്തിെൻറ ഭാഗമായി രാത്രിയെത്തിയ െപാലീസുകാരാണ് കണ്ടത്. സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ദൃശ്യമനുസരിച്ച് പുറത്തുനിന്നുള്ള ആരുടേയോ നിർദ്ദേശം ഇയാൾക്ക് ലഭിച്ചുകൊണ്ടിരുന്നതായി സംശയിക്കുന്നു. ഇൗ ദൃശ്യങ്ങളും, മറ്റു സാധ്യതകളുമെല്ലാം പരിഗണിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ, പ്രതിയെകുറിച്ചോ, മറ്റു വിവരങ്ങളോ പറയാറായിട്ടില്ലെന്ന് അന്വേണത്തിന് നേതൃത്വം നൽകുന്ന കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാർ പറഞ്ഞു. അതേസയം, വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം ഇല്ലാത്ത പള്ളിയിൽ ഇൗ സമയം ആരും ഉണ്ടാകില്ലെന്നും വാതിൽ പൂട്ടാറില്ലെന്നും കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയവരാണ് ഇൗ പ്രവൃത്തിക്ക് പിന്നില്ലെന്നും കരുതുന്നു. ശനിയാഴ്ചയും പൊലീസ് പലവട്ടം സ്ഥലത്ത് എത്തി. വെള്ളിയാഴ്ച വി.ആർ.സുനിൽകുമാർ എം.എൽ.എ സലഫി സെൻറർ സന്ദർശിച്ചിരുന്നു. വിവിധ സംഘടനാ നേതാക്കളും എത്തിയിരുന്നു. നമസ്കാര സ്ഥലത്തെ ചുമരിൽ എഴുതി പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സാമൂഹികവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. യൂസുഫ് പടിയത്ത്, എൻ.എസ്. ഷൗക്കത്ത്, പി.എ. സീതി, പി.എ. വാഹിദ്, ടി.എ. നൗഷാദ്, എ.എം. അബ്ദുൽ ജബ്ബാർ, വി.എച്ച്. ഇസ്ഹാഖ്, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.