ചെറുതുരുത്തി: ട്രെയിനുകളിലെ പാൻട്രി കാറിൽനിന്നുള്ള അവശിഷ്ടങ്ങൾ ചെറുതുരുത്തി കൊച്ചിൻ പാലത്തിന സമീെത്ത ഭാരതപ്പുഴയിൽ തള്ളുന്നു. ഇൗ റൂട്ടിൽ ദിവസവും നിരവധി െട്രയിനുകളാണ് കടന്നുപോകുന്നത്. ഇവയിലെ പാൻട്രിയിൽനിന്നുള്ള പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇൗ ഭാഗത്ത് എത്തുേമ്പാൾ പുറത്തേക്ക് തട്ടും. കുമിഞ്ഞുകൂടിയ മാലിന്യം മഴ പെയ്തതോടെ അളിഞ്ഞ് ദുർഗന്ധം പരത്തുകയാണ്. ജലം കെട്ടിനിൽക്കുന്നതിനാൽ കൊതുക്, ഇൗച്ച, ചെറുപ്രാണികൾ മുതലായവ ജലത്തിൽ തങ്ങിനിൽക്കുന്നു. വേനൽക്കാലത്ത് ഇത് അത്രമാത്രം അനുഭവപ്പെട്ടിരുന്നില്ല. ഉച്ചതിരിഞ്ഞാൽ നിരവധി പേർ ഇവിടത്തെ മണലിൽ കാറ്റുകൊള്ളാൻ ഇരിക്കുന്നവരായുണ്ട്. ഇപ്പോൾ ഇൗ പ്രദേശത്താകെ മാലിന്യം കെട്ടിക്കിടക്കുന്നതുകൊണ്ട് ആളുകൾ വരവ് നിർത്തിയിരിക്കുകയാണ്. മഴ കനക്കുന്നതോടെ ദുർഗന്ധം കൂടുതലാവും. ഇത് പുഴവെള്ളം മലിനമാകാനും കാരണമാകും. റെയിൽവേ അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.