വടക്കാേഞ്ചരി ആരോഗ്യ ഇൻഷുറൻസ് പദ്ധതി വൻ വിജയം -എം.എൽ.എ വടക്കാഞ്ചേരി: മണ്ഡലത്തിൽ നടപ്പാക്കുന്ന വടക്കാഞ്ചേരി ആരോഗ്യ സുരക്ഷ പദ്ധതി വൻ വിജയമാണെന്നും ആദ്യ ഘട്ടത്തിൽ 25,000 പേർ അംഗത്വമെടുത്തതായും അനിൽ അക്കര എം.എൽ.എ അറിയിച്ചു. പൊതുമേഖല സ്ഥാപനമായ ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു കുടുംബത്തിന് പ്രതിവർഷം 50,000 രൂപയുടെ ചികിത്സയാണ് സൗജന്യമായി ലഭിക്കുക. ജില്ലയിലെ പ്രധാന ആശുപത്രികളിൽ സൗജന്യ ചികിത്സയും സർക്കാർ ആശുപത്രിയിൽ റീ- ഇംബേഴ്സ്മെൻറുമാണ് ലഭിക്കുക. അപേക്ഷകൻ അപകടത്തിൽ മരിച്ചാലും അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ ലഭിക്കും. പുറമെ ഗർഭിണികളുടെ ചികിത്സാെചലവ് ലഭ്യമാക്കുന്ന പദ്ധതിക്കും രൂപം നൽകും. രാജീവ് ഗാന്ധി റിസർച്ച് സെൻററിനാണ് പദ്ധതി നടത്തിപ്പ്. ദരിദ്ര ജനവിഭാഗങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയെ തകർക്കുന്ന നിലപാട് സി.പി.എമ്മും ബി.ജെ.പിയും തിരുത്തണമെന് എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ജൂലൈ ഒന്ന് മുതൽ അപകടങ്ങൾ ഉൾപ്പെടെ ചികിത്സക്ക് പണം ലഭ്യമാക്കും. സൗജന്യ ചികിത്സ ആഗസ്റ്റ് ഒന്നുമുതൽ ലഭ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു. കെ. അജിത്കുമാർ, ജിജോ കുര്യൻ, ജിമ്മി ചൂണ്ടൽ, പി.വി. നാരായണസ്വാമി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.