എർത്ത് ലീക്കേജെന്ന വൈദ്യുതി ബോർഡിെൻറ വാദം തള്ളി

തൃശൂർ: വൻ വൈദ്യുതി ബിൽ നൽകിയതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. ചാലക്കുടി പാറേക്കാടൻ വീട്ടിൽ പി.ജെ. ഷാജൻ ഫയൽ ചെയ്ത ഹരജിയിലാണ് വിധി. വൈദ്യുതി ബോർഡി​െൻറ ചാലക്കുടി ഇലക്ട്രിക്കൽ സെക്ഷനിലെ അസി. എൻജിനീയർക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയുമാണ് വിധിയുണ്ടായത്. ഹരജിക്കാരന് വൈദ്യുതി ബോർഡ് 61,104 രൂപ അടക്കുവാൻ ആവശ്യപ്പെട്ട് ബിൽ നൽകിയിരുന്നു. ബില്ലിനാധാരമായ മാസത്തെ ഉപഭോഗം രേഖപ്പെടുത്തിയിരുന്നത് 6870 യൂനിറ്റായിരുന്നു. ബില്ലിൽ അസാധാരണ റീഡിങ് എന്ന് രേഖപ്പെടുത്തിയിരുന്നു. പരാതിപ്പെട്ടുവെങ്കിലും സംഖ്യ അടക്കണമെന്ന നിലപാടിലായിരുന്നു െക.എസ്.ഇ.ബി. തുടർന്ന് ഹരജി ഫയൽ ചെയ്യുകയായിരുന്നു. എർത്ത് ലീക്കേജാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാൽ, ഇത് തെളിയിക്കാൻ കെ.എസ്.ഇ.ബിക്കായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ, എന്നിവരടങ്ങിയ ഉപഭോക്തൃ തർക്കപരിഹാര കോടതി, കെ.എസ്.ഇ.ബി നൽകിയ ബിൽ റദ്ദ് ചെയ്യാനും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാനും നഷ്ടപരിഹാരമായി 5000 രൂപ നൽകാനുമാണ് വിധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.