കൊടുങ്ങല്ലൂർ: മാലിന്യമുക്തമാക്കിയ മതിലകം െപാലീസ് സ്റ്റേഷൻ റോഡിൽ പൂച്ചെടികൾ നട്ടു. െഎ.എസ്.എം മെഡിക്കൽ എയ്ഡ് സെൻറർ പ്രവർത്തകരാണ് ഞായറാഴ്ച ഇവിടെ മുന്നൂറോളം പൂച്ചെടികൾ നട്ടത്. റോഡ് മാലിന്യമുക്തമാക്കിയതും ഇവർതന്നെയാണ്. പൂന്തോട്ടം പരിചരണവും പാതയോരത്തിെൻറ സൗന്ദര്യവത്കരണവും ഇവർ ഏറ്റെടുത്തു. ഇ.ടി. ടൈസൺ എം.എൽ.എ നിർദേശം നൽകിയതിനനുസരിച്ച് ശ്രീനാരായണപുരം കൃഷി ഒാഫിസർ എൻ.കെ. തങ്കരാജ് പൂെച്ചടി തൈകൾ കൊണ്ടുവരുകയായിരുന്നു. എം.എൽ.എ ആദ്യ തൈ നട്ടു. മതിലകം എ.എസ്.െഎ സാജു, താജുദ്ദീൻ സ്വലാഹി, െഎ.എസ്.എം, എം.എ.സി പ്രവർത്തകർ തുടങ്ങിയവർ പെങ്കടുത്തു. കാടുകയറി മാലിന്യപൂരിതമായി ദുർഗന്ധം വമിച്ചുകിടന്നിരുന്ന പൊലീസ് സ്റ്റേഷൻ റോഡിെൻറ പാതയോരം ഇഴജന്തുക്കളുടെ താവളമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.