റോഡരികിൽ പാർക്ക് ചെയ്ത കാറിെൻറ ചില്ല് തകർത്തു

അഴീക്കോട്: ഇരുട്ടി​െൻറ മറവിൽ വീണ്ടും സാമൂഹികവിരുദ്ധരുടെ വിളയാട്ടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറി​െൻറ ചില്ല് കല്ലറിഞ്ഞ് തകർത്തു. സീതി സാഹിബ് റോഡിൽ ഹാജി േകാംപ്ലക്സിന് സമീപം താമസിക്കുന്ന കളത്തിപ്പറമ്പിൽ സനിലി​െൻറ മാരുതി കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കാറി​െൻറ പിൻഭാഗത്തെ ചില്ല് തകർന്നു. സനിൽ താമസിക്കുന്ന ലോഡ്ജിന് സമീപത്തെ കടക്ക് മുന്നിലാണ് കാർ കിടന്നിരുന്നത്. ശനിയാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം. വീട്ടുകാർ രാവിലെ ഉണർന്ന് നോക്കുേമ്പാഴാണ് ചില്ല് തകർന്നത് ശ്രദ്ധയിൽപെട്ടത്. വെള്ളിയാഴ്ച രാത്രി പരിസരത്തെ പടിഞ്ഞാേറ കൂറ്റിൽ അബ്ദുല്ലയുടെ വീടിന് നേരെയും കല്ലേറ് നടന്നിരുന്നു. ബൈക്കിലെത്തിയവർ ജനൽ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതിരുന്ന പ്രദേശത്ത് ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. വിവാഹം എറിയാട്: ചൈതന്യ നഗറിൽ വലിയകത്ത് അബ്ദുൽ വഹാബി​െൻറ മകൻ ഹുസൈൻ ഫാളിലിയും കാക്കത്തുരുത്തി ചളിങ്ങാട് വാഴപ്പറമ്പിൽ സിദ്ദീഖ് മുസ്ലിയാരുടെ മകൾ ഫാത്തിമത്ത് നസീഹയും വിവാഹിതരായി. എറിയാട്: വെട്ടത്തിപ്പറമ്പിൽ അബ്ദുൽ കരീമി​െൻറ മകൾ നസ്റിൻ ഹന്നയും ചൂലൂർ പരേതനായ കുഴിക്കണ്ടത്തിൽ നൂറുദ്ദീ​െൻറ മകൻ ഷാഹിദും വിവാഹിതരായി. കാര: കാരേക്കാട്ട് അബുവി​െൻറ മകൻ മെഹറുന്നിസയും കാര പുതിയറോഡ് പനപ്പറമ്പിൽ സെയ്തുവി​െൻറ മകൻ മുഹമ്മദ് മുസ്തഫയും വിവാഹിതരായി. കാര: കാതിയാളം താനത്തുപറമ്പിൽ അബ്ദുൽ ജബ്ബാറി​െൻറ മകൾ ജസ്നയും വെള്ളാങ്ങല്ലൂർ തോപ്പിൽ അബ്ദുൽ സലാമി​െൻറ മകൻ നിസാമും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.