പി.എ. സെയ്​തുമുഹമ്മദ്​ ചരിത്രമായിട്ട്​​​ 42 വർഷം

കൊടുങ്ങല്ലൂർ: കൈരളിയുടെ സാംസ്കാരിക ഭൂമികയിൽ ചരിത്ര സാഹിത്യത്തിന് സവിശേഷ പാത തെളിയിച്ച ബഹുമുഖ പ്രതിഭ പി.എ. സെയ്തുമുഹമ്മദ് വേർപിരിഞ്ഞിട്ട് 42 വർഷം. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി അദ്ദേഹത്തിന് മികച്ചൊരു സ്മാരകമുയരാൻ വഴിതെളിഞ്ഞതോടെ ജന്മനാടി​െൻറയും സൗഹൃദവലയത്തി​െൻറയും സ്മൃതികളിൽ ആ മഹദ്ജീവിത സ്മരണ വീണ്ടും ഉയരുകയാണ്. ചരിത്ര സാഹിത്യകാരൻ, പത്രാധിപർ, ചരിത്രഗവേഷകൻ, ഗ്രന്ഥകർത്താവ്, വാഗ്മി, സംഘാടകൻ, സാഹിത്യ-സാംസ്കാരിക നായകൻ തുടങ്ങി വൈവിധ്യമാർന്ന പ്രതിഭവിലാസങ്ങളാൽ കേരളീയ സാമൂഹിക-സാംസ്കാരിക-സാമുദായിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിപ്രഭാവത്തിന് ഉടമയായിരുന്നു പി.എ. സെയ്തു മുഹമ്മദ്. 1975 ഡിസംബറിൽ അദ്ദേഹത്തി​െൻറ 45ാം വയസ്സിൽ ഹൃേദ്രാഗത്തെ തുടർന്നായിരുന്നു അന്ത്യം. 1949ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകയുവജന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധികളിലൊരാളായി പി.എ. സെയ്തുമുഹമ്മദ് പെങ്കടുക്കുേമ്പാൾ 20 വയസ്സായിരുന്നു പ്രായം. ചരിത്ര കേരളമെന്ന അദ്ദേഹത്തി​െൻറ ഗ്രന്ഥത്തിന് 1952ൽ മദ്രാസ് സർക്കാറി​െൻറ ഏറ്റവും മികച്ച കൃതിക്കുള്ള അവാർഡ് ലഭിച്ചതോടെ ചരിത്ര സാഹിത്യം എഴുത്തി​െൻറ പുതിയൊരു മേഖലയെന്ന നിലയിൽ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. കേരളചരിത്ര വീക്ഷണം, കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ്, സഞ്ചാരികൾ കണ്ട കേരളം, മുഗൾ സാമ്രാജ്യത്തിലൂടെ ഒരു യാത്ര, ആദിവാസികൾ, ചരിത്രവും സംസ്കാരവും, ചരിത്രമൊരു കണ്ണാടി, കേരള ചരിത്ര ചിന്തകൾ, കുട്ടികളുടെ കേരളചരിത്രം, കേരളത്തിലെ വിദേശ മതങ്ങൾ, ചരിത്രസഞ്ചാരം, സംസ്കാരസൗരഭം, കേരള മുസ്ലിം ചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങളുടെ കർത്താവാണ്. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ്-ആക്ടിങ് പ്രസിഡൻറ്, കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, കേരള സാഹിത്യ പരിഷത്ത് െവെസ്പ്രസിഡൻറ്-ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. കേരള കലാമണ്ഡലം, സാഹിത്യപ്രവർത്തക സഹകരണ സംഘം, ഹിന്ദിപ്രചാരസഭ, സംഗീത നാടക അക്കാദമി, കേരള ഫോക്ലോർ അക്കാദമി, മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി തുടങ്ങിയവയുടെ നിർവാഹക സമിതിയംഗമായിരുന്നു. 'സർവകക്ഷി യോഗ തീരുമാനം നടപ്പാക്കണം' കൊടുങ്ങല്ലൂർ: പൊലീസി​െൻറ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി കെ.പി. സുനിൽകുമാർ, മണ്ഡലം പ്രസിഡൻറ് ഡിൽഷൻ കൊട്ടെക്കാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.