പന്തളം: മെഴുവേലി പഞ്ചായത്തിലെ കുറിയാനിപ്പള്ളിയിൽ അനധികൃത മണ്ണെടുപ്പെന്ന് പരാതി. വലിയമല തട്ടുകളായി തിരിച്ച് വൻതോതിൽ രാത്രി മണ്ണെടുപ്പ് നടത്തുന്നതായാണ് ആക്ഷേപം. വ്യാപകമായി മണ്ണെടുപ്പ് നടക്കുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ള ക്ഷാമം രൂക്ഷമായ മെഴുവേലി പഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. അർധരാത്രിയാണ് മണ്ണെടുപ്പ്. പൊലീസിെൻറ ഒത്താശയോടെയാണ് മണ്ണെടുപ്പെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. അനധികൃത മണ്ണെടുപ്പ് നടത്തുന്ന വാഹനങ്ങളുടെ വിവരമടക്കം പൊലീസിൽ അറിയിച്ചാലും അധികൃതർ തിരിഞ്ഞുനോക്കില്ല. മണ്ണുമാഫിയ കാവൽനിർത്തിയാണ് മണ്ണെടുപ്പ് നടത്തുന്നത്. പൊലീസ് സ്റ്റേഷൻ പരിസരത്തും മാഫിയയുടെ കാവലുണ്ടെന്നാണ് വിവരം. കുടിവെള്ളക്ഷാമം രൂക്ഷമായ മെഴുവേലി പഞ്ചായത്തിലെ മണ്ണെടുപ്പ് തടയാൻ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.