‘പു​തു​ക്കി​യ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന മാ​ന​ദ​ണ്ഡ​ം അ​പ​ക​ടം കു​റ​ക്കും’

അടൂർ: കാര്യമായ പരിശീലനം നൽകാതെ ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന രീതി ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർക്ക് തോന്നിയപോലെ ഫീസ് വാങ്ങാനും അപകടങ്ങൾ വർധിപ്പിക്കാനും ഉപകരിക്കൂവെന്ന് ഒാൾ കേരള ഡ്രൈവിങ് സ്കൂൾ ഓണേഴ്സ്- വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻനായർ പ്രസ്താവനയിൽ പറഞ്ഞു. ഡ്രൈവിങ് കുട്ടിക്കളിയല്ലെന്ന് തെളിയിക്കാനും അപകടങ്ങൾ ഒഴിവാക്കാനും പുതുക്കിയ ഡ്രൈവിങ് പരിശീലനവും പരീക്ഷയും സാധിക്കും. ശരിയായ പരിശീലനവും പുതിയ രീതിയിലെ പാർക്കിങ് ഉൾപ്പെടെ ബോധവത്കരണവും പ്രാവർത്തികമായാൽ ഡ്രൈവിങ് സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ പരിശീലന നിരക്ക് എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കാനുള്ള അടൂർ താലൂക്ക് കമ്മിറ്റി തീരുമാനം സ്വാഗതാർഹമാണ്. ചെറിയ മോട്ടോർ വാഹനങ്ങൾക്ക് 10,000 രൂപയും മോട്ടോർ സൈക്കിളിനും ഇതര ഇരുചക്രവാഹനങ്ങൾക്കും 6,000 രൂപയും ടെസ്റ്റിൽ തോറ്റവർക്കും ട്രയലിനും ചെറിയ മോട്ടോർ വാഹനങ്ങൾക്ക് മണിക്കൂറിന് 400 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 250 രൂപയുമാണ് അടൂരിൽ ഏകീകൃത നിരക്കായി ഇൗടാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.