വീ​ടു​ക​യ​റി ആ​ക്ര​മ​ണം; മാ​താ​വി​നും മ​ക​നും പ​രി​ക്ക്​

കിഴുപ്പിള്ളിക്കര: രാത്രി താന്ന്യത്ത് വീടുകയറിയുള്ള ആക്രമണത്തിൽ മാതാവിനും മകനും പരിക്കേറ്റു. യുവജനവേദിക്ക് സമീപം ഞാറ്റുവെട്ടി പത്മനാഭെൻറ ഭാര്യ പങ്കജാക്ഷി (65), മകൻ ബിനോയി (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃപ്രയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. വിഷുവിന് രാത്രി ചിലർ പത്മനാഭെൻറ വീട്ടിലേക്ക് പടക്കം എറിഞ്ഞിരുന്നു. കുഞ്ഞിെൻറ അടുത്താണ് പടക്കം വീണ് പൊട്ടിത്തെറിച്ചത്. ഇതേച്ചൊല്ലി ബിനോയിയുമായി വാക്കുതർക്കം ഉണ്ടായി. ഇതിനിെട ചൊവ്വാഴ്ച രാത്രി വീടിനുനേരെ കല്ലേറ് ഉണ്ടായി. പിന്നീട് വാതിലും ജനലും അടിച്ചുതകർത്തതോടെ വീട്ടുകാർ എഴുന്നേറ്റ് പുറത്തുവന്നു. ഇതോടെ ആക്രമികൾ ബിനോയിയെ മർദിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവ് പങ്കജാക്ഷിക്ക് മർദനമേറ്റത്. ബിനോയിയുടെ ഭാര്യയെ തള്ളിമാറ്റിയായിരുന്നു മർദനം. ബഹളം കേെട്ടത്തിയ അയൽവാസി ചേനത്ത് സുരേഷിെൻറ ഭാര്യ മണിക്കും (40) മർദനമേറ്റു. ആക്രമികൾ പിന്നീട് ഒാടിരക്ഷപ്പെട്ടു. ബിനോയ് ബി.ജെ.പി പ്രവർത്തകനാണ്. ആക്രമികൾ ഡി.വൈ.എഫ്.െഎ പ്രവർത്തകരാണെന്ന് മർദനത്തിനിരയായവർ ആരോപിച്ചു. പ്രദേശത്തെ കോൺഗ്രസ്, വെൽഫെയർ പാർട്ടി, ബി.ജെ.പി പാർട്ടികളുടെ കൊടിമരങ്ങളും തോരണങ്ങളും ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. അന്തിക്കാട് പൊലീസ് കേസെടുത്തു. കോൺഗ്രസിെൻറ കൊടിതോരണങ്ങൾ നശിപ്പിച്ചതിൽ കോൺഗ്രസ് താന്ന്യം കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.