ബി.​ജെ.​പി നേ​താ​വിന്​ മ​ർ​ദ​നം: മൂ​ന്ന്​ ബി.​ജെ.​പി​ ​പ്രവർത്തകർ അ​റ​സ്​​റ്റി​ൽ

കൊടുങ്ങല്ലൂർ: ബി.ജെ.പി എസ്.എന്‍ പുരം കിഴക്കന്‍ മേഖലാ പ്രസിഡൻറ് രമേഷിനെ മര്‍ദിച്ച കേസില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ മതിലകം പൊലീസ്‌ അറസ്റ്റ് ചെയ്തു. ആല- കോതപറമ്പ് സ്വദേശികളായ വെങ്കിടങ്ങില്‍ വീട്ടില്‍ മിഥുൻ, തൃപ്രയാറ്റ് വീട്ടിൽ സനിൽ, സഹോദരന്‍ സജീഷ് എന്നിവരെയാണ് മതിലകം എസ്.ഐ കെ.എസ്. സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനാണ് രമേഷിനെ ബി.ജെ.പി ഓഫിസിനുള്ളില്‍ ഇവർ ആക്രമിച്ചത്. പാര്‍ട്ടിക്കിടയിെല വിഭാഗീയതയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്‌ പറഞ്ഞു. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.