മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​ന​മി​ടി​ച്ച്​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

ചെന്ത്രാപ്പിന്നി: മധുരംപിള്ളിയില്‍ മാണിയംതാഴം പാടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം അപകടത്തില്‍പെട്ടു. അപകടത്തില്‍പെട്ട വാ ഹനത്തിലുണ്ടായിരുന്ന ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ ഷറഫുദ്ദീന് പരിക്കേറ്റു. ഇയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. മാലിന്യം തള്ളുന്നത് തടയാനെത്തിയ നാട്ടുകാരെ കണ്ട് വേഗത്തില്‍ മുന്നോട്ടെടുത്ത വാഹനം നിയന്ത്രണംവിട്ട് സമീപത്തെ കമ്പിവേലിയിലും തെങ്ങിലും പിന്നെ കരിങ്കല്‍ ഭിത്തിയിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മതിലകം പൊലീസും സ്ഥലത്തെത്തി. മാസങ്ങളായി എടത്തിരുത്തി മാണിയംതാഴം പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഒരുമാസത്തിനിടെ പത്തോളം തവണയാണ് പ്രദേശത്ത് മാലിന്യം തള്ളിയത്. കല്യാണവീടുകളിലെയും അറവ് മാലിന്യവുമാണ് തള്ളുന്നത്. ശല്യം സഹിക്കാതെ നാട്ടുകാര്‍ മതിലകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാലിന്യം തള്ളാന്‍ എത്തുന്നവരെ പിടികൂടാനായി നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ്‌ അംഗം ശ്രീദേവി ദിനേശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.