ഇരിങ്ങാലക്കുട: ഇരുവശത്തും അനധികൃത പാര്‍ക്കിങ് മൂലം ഇരിങ്ങാലക്കുടയില്‍ ഗതാഗതം ദുഷ്കരമായി. കുട്ടംകുളം പരിസരം മുതല്‍ ഠാണാവരെയും ഠാണാവില്‍നിന്ന് കിഴക്കോട്ട് മൃഗാശുപത്രി വരെയുമാണ് റോഡിന്‍െറ ഇരുവശങ്ങളിലും അനധികൃത പാര്‍ക്കിങ്. ഇവിടെ ഇടതുവശത്ത് പാര്‍ക്കിങ് പൊലീസ് നിരോധിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളെ നോക്കുകുത്തിയാക്കിയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇരുചക്ര വാഹനം മുതല്‍ ആഡംബര കാറുകള്‍വരെ ഒരു വിവേചനവുമില്ലാതെ പാര്‍ക്ക് ചെയ്യുകയാണ്. ഇതുമൂലം ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. വീതികുറഞ്ഞ റോഡില്‍ പാര്‍ക്കിങ് കൂടിയാകുന്നതോടെ ഗതാഗതം ദുഷ്കരമാവുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്ന് ഠാണാവിലേക്ക് കിലോ മീറ്റര്‍ ദുരമാണുള്ളത്. നഗരസഭ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഠാണാവിലേക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് മിനിറ്റ് എടുക്കുമെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമൂലം ഗതാഗതക്കുരുക്ക് വര്‍ധിക്കുകയാണ്. വിദ്യാലയങ്ങള്‍ തുറന്നാല്‍ കുരുക്ക് ഇനിയും വര്‍ധിക്കുമെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പ്രധാന റോഡില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും നടപടിയെടുക്കുന്നില്ല. നോ പാര്‍ക്കിങ് പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിച്ചാല്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ഠാണാ വരെയുള്ള പ്രധാന റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇരിങ്ങാലക്കുട നഗരസഭ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഒരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ക്ക് അടുത്തായി പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാം. ജില്ലയില്‍ ഗതാഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടിയ നഗരസഭയായി ഇരിങ്ങാലക്കുട മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.