വ്യാജപേരില്‍ ഒളിവിലായിരുന്ന പ്രതി 32 വര്‍ഷത്തിന് ശേഷം പിടിയില്‍

തൃശൂര്‍: വ്യാജപേരില്‍ ഒളിവില്‍ കഴിഞ്ഞ കവര്‍ച്ചാകേസ് പ്രതി 32 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. മൂവാറ്റുപുഴ പാലക്കുഴ കരിമ്പനക്കരയില്‍ അറയാനിക്കല്‍ പറമ്പില്‍ വീട്ടില്‍ ഉലഹന്നാനാണ് (54) അറസ്റ്റിലായത്. തങ്കച്ചന്‍, ഉല്ലാസ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാള്‍ ജോര്‍ജ് എന്ന പേരില്‍ അഞ്ചേരി ക്രിസ്റ്റഫര്‍ കോളനിയില്‍ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. തൃശൂര്‍ മാടക്കത്തറ ഐനിക്കുന്നില്‍ വീട്ടില്‍ ചന്ദ്രന്‍െറ ബൈക്ക് വാടകക്കെടുത്ത് കൊണ്ടുപോയശേഷം വാഹന നമ്പര്‍ മാറ്റി കവര്‍ച്ചക്ക് ഉപയോഗിച്ചതിനും എറണാകുളം നോര്‍തിലെ സുരഭി ഫിനാന്‍സ് മാനേജറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനും 1984ല്‍ ഇയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. ‘86ല്‍ ഇയാളെ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിന്നീട് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി 12 വര്‍ഷം മുമ്പാണ് ജോര്‍ജ് എന്ന പേരില്‍ അഞ്ചേരി സ്വദേശിനിയെ വിവാഹം ചെയ്തത്. കോട്ടയം സ്വദേശി ബാലന്‍െറ ഭൂമി തട്ടിപ്പിലൂടെ സ്വന്തമാക്കാന്‍ ശ്രമിച്ചതിനും എറണാകുളം എം.ജി റോഡിലെ റോഷിവൈന്‍ എന്ന സ്ഥാപനത്തിലെ മാനേജറെ മര്‍ദിച്ച് കവര്‍ച്ച നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണിന്‍െറ നിര്‍ദേശപ്രകാരം ഈസ്റ്റ് എസ്.ഐ ലാല്‍കുമാര്‍, എല്‍.പി സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സാജ്, സി.പി.ഒ പ്രദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.