ഊട്ടുതിരുനാള്‍ ഇന്ന്

കൊടകര: പേരാമ്പ്ര സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. അന്തോണീസിന്‍െറ ഊട്ടുതിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. രാവിലെ 5.30നും ഏഴിനും ദിവ്യബലിയും തുടര്‍ന്ന് ഊട്ടുവെഞ്ചെരിപ്പും നടക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. പീറ്റര്‍ കണ്ണമ്പുഴ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും കുട്ടികള്‍ക്കുള്ള ചോറൂണും നടക്കും. ശനിയാഴ്ച വൈകീട്ട് ഫാ. ജോഷി പാലിയേക്കരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, ഫാ. പോളി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ വിശുദ്ധന്‍െറ രൂപം അള്‍ത്താരയിലെ കൂട്ടില്‍നിന്ന് ഇറക്കല്‍, പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചപ്പായസം വെഞ്ചെരിപ്പ്, ഇടവകയിലെ അന്തോണി നാമധാരികളുടെ സംഗമം, വെടിക്കെട്ട് എന്നിവ നടന്നു. തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ ഇലക്ട്രിക്കല്‍ വര്‍ക്കേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദേവാലയം വൈദ്യുതദീപങ്ങളാല്‍ അലങ്കരിച്ചത് ആകര്‍ഷകമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.