രണ്ടരപതിറ്റാണ്ടിന്‍െറ ഇടത് കുത്തക തകര്‍ന്നു എസ്.എന്‍ പുരം 15ാം വാര്‍ഡിന് ഇനി യു.ഡി.എഫ് നാഥന്‍

കൊടുങ്ങല്ലൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീനാരായണപുരം പഞ്ചായത്തിലെ പത്തായക്കാട് 15ാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫിനെ ഞെട്ടിച്ച് 98 വോട്ടിന്‍െറ ഭൂരിപക്ഷത്തിന്‍െറ മികച്ച വിജയമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എ. ഹൈദ്രോസ് നേടിയത്. രണ്ടര പ്പതിറ്റാണ്ടായി ഇടതുമുന്നണി കൈവശംവെച്ചിരുന്ന വാര്‍ഡാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുവോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ എന്‍.സി.പി നേതാവ് എ. മുരളീധരന്‍ ഇവിടെ വിജയിച്ചിരുന്നത്. ഇദ്ദേഹത്തിന്‍െറ മരണത്തത്തെുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 92 വോട്ട് നേടിയ ബി.ജെ.പി ഇത്തവണ 32ലേക്ക് ചുരുങ്ങി. 1259ല്‍ 1098 വോട്ട് പോള്‍ ചെയ്ത വാര്‍ഡില്‍ യു.ഡി.എഫിലെ കെ.എ. ഹൈദ്രോസ് 582 വോട്ട് നേടി. എല്‍.ഡി.എഫിലെ നടുമുറി മോഹന്‍ദാസിന് 484ഉം ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി. സതീഷ്കുമാറിന് 32 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ 1068 വോട്ട് പോള്‍ ചെയ്തതില്‍ എല്‍.ഡി.എഫ്-366, യു.ഡി.എഫ് -365. ഇത്തവണ യു.ഡി.എഫിന് 217 വോട്ട് കൂടുതല്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 118 വോട്ട് മാത്രമാണ് കൂടുതല്‍ കിട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുന്നൂറോളം വോട്ടിന് എല്‍.ഡി.എഫ് വാര്‍ഡില്‍ മുന്നിലത്തെിയിരുന്നു. ഇരുന്നൂറോളം വരുന്ന പുതിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തത് യു.ഡി.എഫിനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.എ. ഹൈദ്രോസ് ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. റിട്ട. പി.ഡബ്ള്യു.ഡി ജീവനക്കാരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.