മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കക്കൂസ് മാലിന്യം ഒഴുകുന്നു

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ കക്കൂസിന്‍െറ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു. മാസങ്ങളായുള്ള ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ നിസ്സംഗതയില്‍. ജില്ലയുടെ ആസ്ഥാനമായി 40 ലേറെ പ്രധാനപ്പെട്ട ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍െറ പിന്‍ഭാഗത്തെ പ്രധാന കവാടത്തിനു സമീപമാണ് നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി പച്ച നിറത്തിലെ വെള്ളം കെട്ടിയ മാലിന്യത്തടാകമായത്. ടൗണ്‍ എംപ്ളോയ്മെന്‍റ് ഓഫിസിന് നേരെ പിറകിലാണിത്. സ്ബ് ട്രഷറി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസും താലൂക്ക് സപൈ്ള ഓഫിസ്, ഫുഡ് ഇന്‍സ്പെക്ടര്‍, കോസ്റ്റല്‍, ജലസേചന മൈനര്‍ ജലസേചന അസി. എന്‍ജിനീയര്‍മാര്‍, സെയില്‍സ് ടാക്സ് ഓഫിസര്‍ എന്നിവരുടെ ഓഫിസുകളുടെ കൂട്ടത്തില്‍ മന്ത് നിയന്ത്രണത്തിനുള്ള ഓഫിസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കത്തെുന്നത്. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ പരിസരത്തും അകത്തും രൂക്ഷമായ മൂത്ര ഗന്ധം കെട്ടി നില്‍ക്കുമ്പോഴും അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നില്ല. താലൂക്ക് താഹസില്‍ദാറിനാണ് കെട്ടിടത്തിന്‍െറ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.