വാഹനാപകടം; 9 പേര്‍ക്ക് പരിക്ക്

മതിലകം/ചാലക്കുടി: മതിലകത്തും അതിരപ്പിള്ളിയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. മതിലകം പുതിയകാവില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശികളായ നാലുപേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കൊല്ലം ഓച്ചിറ വലിയവീട്ടില്‍ സിയാദ്, വെളുത്താട്ട്വീട്ടില്‍ മുഹമ്മദ് നിസാം, പുളിക്കപ്പടി ഇര്‍ഫാന്‍, വലിയപുരക്കല്‍ ഫസല്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. മതിലകം പൊലീസ് കേസെടുത്തു. അതിരപ്പിള്ളിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. പഞ്ചായത്തംഗം പി.എം. പുഷ്പാംഗദന്‍ (54), തോട്ടത്തില്‍ ജോര്‍ജ് (64), മുണ്ടോലി ബാബു (49), നിത്യ മനേഷ് (23), നിത്യയുടെ മകന്‍ ആദിത്യന്‍ (എട്ട് മാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ വെറ്റിലപ്പാറ പാലത്തിന് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.