കൊടുങ്ങല്ലൂര്‍: മുസ്രിസ് പൈതൃക പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ ശനിയാഴ്ച കൊടുങ്ങല്ലൂരിലത്തെുന്ന രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയെ വരവേല്‍ക്കാന്‍ ഒരുക്കം അവസാനഘട്ടത്തില്‍. ഉദ്ഘാടന വേദിയായ ഇന്‍റര്‍നാഷനല്‍ റിസര്‍ച് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിലകൊള്ളുന്ന പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജ് അങ്കണം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ മുപ്പതോളം വകുപ്പുകള്‍ കൈകോര്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗംഭീരമാക്കാന്‍ വകുപ്പുകളുടെ ഏകോപിച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. കൊടുങ്ങല്ലൂര്‍ -പറവൂര്‍ മേഖലയുടെ ചരിത്രപ്രതാപം അനാവരണം ചെയ്യുന്ന പുരാവസ്തു പ്രദര്‍ശനത്തിനും ഒരുക്കം പൂര്‍ത്തിയായി. മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയായതോടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ രാജകീയ പ്രൗഢിയിലാണ്. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, കലക്ടര്‍ വി. രതീശന്‍, എസ്.പി കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. കോളജ് അങ്കണത്തില്‍ മൂന്ന് ഹെലിപാഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെനിന്ന് കാര്‍മാര്‍ഗം ഉദ്ഘാടന വേദിയില്‍ എത്താനുള്ള റോഡും പൂര്‍ത്തിയായി. ഹെലിപാഡില്‍ വ്യാഴാഴ്ച ട്രയല്‍ റണ്‍ നടന്നു. പരിസരങ്ങളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.