തിരുനെല്ലൂരില്‍ കണ്ടല്‍ക്കാട് വെട്ടിനശിപ്പിച്ചു

പാവറട്ടി: തിരുനെല്ലൂരില്‍ കണ്ടല്‍ക്കാട് വെട്ടിനശിപ്പിച്ചു. തിരുനെല്ലൂര്‍ എ.എം എല്‍.പി സ്കൂളിന് പടിഞ്ഞാറുഭാഗത്തുള്ള മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്ത് അതിര്‍ത്തിയിലെ പുഴയിലെ കണ്ടല്‍ ചെടിയാണ് നശിപ്പിച്ചത്. 30 അടിയിലധികം ഉയരമുള്ള കാല്‍നീണ്ടി കണ്ടലാണ് സമീപവാസി തമിഴ് തൊഴിലാളികളെ ഉപയോഗിച്ച് നശിപ്പിച്ചത്. വിവിധ സംഘടനകളും പഞ്ചായത്തും വര്‍ഷങ്ങള്‍ക്കുമുമ്പ് വെച്ചുപിടിപ്പിച്ചവയാണ് ഇവ. പ്രദേശത്ത് കണ്ടല്‍ നശീകരണം വ്യാപകമാണ്. വെന്മേനാട് കോന്നന്‍ ബസാറിന് തെക്കുഭാഗത്തുള്ള ജില്ലയിലെതന്നെ ഏറ്റവും വലിയ കണ്ടല്‍ക്കാടിനും അശാസ്ത്രീയമായുള്ള കടന്നുകയറ്റംമൂലം മരണമണി മുഴങ്ങിയിരിക്കുകയാണ്. വനം വകുപ്പിന്‍െറ അനാസ്ഥയാണ് കണ്ടല്‍ നശീകരണം ആവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നതെന്നാണ് പ്രകൃതി സ്നേഹികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.