കൊടുങ്ങല്ലൂര്‍: തീരദേശത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍െറ മറവില്‍ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ വീടും സ്ഥലവും കണ്ടുകെട്ടാന്‍ നടപടിയെടുക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോം അറിയിച്ചു. സ്വര്‍ണം ഉള്‍പ്പെടെ ആറ് കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചെന്ത്രാപ്പിന്നി താനത്തുപറമ്പില്‍ ഹാരിസ്, ഭാര്യ ഹസീന എന്നിവരുടെ വസ്തുവകകള്‍ കണ്ടുകെട്ടും. ഇരുവരുടെയും പേരിലാണ് വസ്തുവഹകള്‍. ഇവരില്‍നിന്ന് പിടിച്ചെടുത്ത കാറും കണ്ടുകെട്ടും. മണപ്പുറം ഫിനാന്‍സിയേഴ്സിന്‍െറ ഗ്രൂപ് സ്ഥാപനമായ മേബന്‍ നിധിയുടെ കൊടുങ്ങല്ലൂര്‍ ബ്രാഞ്ചില്‍ ഏജന്‍റായി പ്രവര്‍ത്തിച്ച ഒന്നാം പ്രതി ഹസീനയും ഭര്‍ത്താവും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിക്കുകയും അതേസമയം, നിക്ഷേപിക്കാതിരിക്കുകയും ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ്. അറസ്റ്റിലായ ദമ്പതികളെ അന്വേഷണത്തിന്‍െറ ഭാഗമായി കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഹസീനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവര്‍ പണയം വെച്ച 200 പവനോളം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കുകയുണ്ടായി. 1285 പവന്‍ സ്വര്‍ണം പ്രതി നിക്ഷേപകരില്‍നിന്ന് വാങ്ങിയെടുത്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 19 പേരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.