ദമ്പതികളെ ആക്രമിച്ച കേസില്‍ പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് പരാതി

ചാവക്കാട്: ഭര്‍ത്താവിന്‍െറ മുന്നില്‍ വെച്ച് ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ ഗുരുവായൂര്‍ പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപം. കോട്ടപ്പുറം കാവീട് സ്വദേശിയായ വീട്ടമ്മയെയാണ് അയല്‍വാസിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് എത്തിയ ഭര്‍ത്താവ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരെയും ആക്രമിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഗുരുവായുര്‍ പൊലീസ് എത്തി ഇയാളെ കൊണ്ടുപോയി. അക്രമണത്തില്‍ സാരമായി പരിക്കേറ്റ ദമ്പതികളെ നാട്ടുകാര്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവാവിനെ പൊലീസ് ജീപ്പില്‍ തന്നെ അയാളുടെ വീട്ടിലേക്ക് എത്തിച്ചുവെന്നാണ് ആക്ഷേപം. ആശുപത്രിയിലത്തെി അഞ്ച് ദിവസമായിട്ടും പ്രതിക്കെതിരെ ഒരു നടപടിയുമെടുത്തില്ളെന്നാണ് ഇവരുടെ പരാതി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ കമീഷനും ഇവര്‍ പരാതി നല്‍കി. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളില്‍നിന്നും മൊഴിയെടുക്കാന്‍ പൊലീസ് ഇതുവരെ എത്തിയില്ല. സമ്പത്തും രാഷ്ട്രീയ സ്വാധീനവുമുള്ള പ്രതിക്ക് പൊലീസ് എല്ലാ സംരക്ഷണവും നല്‍കുകയാണെന്നാണ് പരാതി. പ്രതിയുടെ ഇടിയേറ്റ് കവിളെല്ലിന് ചിന്നല്‍ ബാധിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ വിദഗ്ധ ചികിത്സക്ക് മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.അതേസമയം, ഇവരുടെ മൊഴിയെടുത്തതായും ആക്രമിച്ചയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.