ചാവക്കാട്: പിഞ്ചു കുഞ്ഞിന് വാങ്ങിയ മരുന്നിന്‍െറ ബില്‍ ചോദിച്ചതിന് യുവാവിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരുടെ അവഹേളനം. ആറുമാസമായ കുഞ്ഞിന് മരുന്നു വാങ്ങിയ മണത്തല ബേബി റോഡ് ചക്കരവീട്ടില്‍ ഫിറോസിനാണ് മുതുവട്ടൂര്‍ ലക്ഷ്മി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കയ്പ്പേറിയ അനുഭവമുണ്ടായത്. സംഭവത്തില്‍ ഉടമക്കെതിരെ ഫിറോസ് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഫിറോസ് തന്‍െറ മകളെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ശേഷം മരുന്നു വാങ്ങാനത്തെിയതായിരുന്നു. ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്ന് ലഭിക്കാത്തതിനാലാണ് പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലത്തെിയത്. മരുന്നിന് പണമാവശ്യപ്പെട്ടപ്പോള്‍ ഫിറോസ് ജീവനക്കാരനോട് ബില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബില്‍ നല്‍കാന്‍ കഴിയില്ളെന്ന് ജീവനക്കാരന്‍ പറഞ്ഞു. മരുന്ന് കഴിച്ചതിന്‍െറ പേരില്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ എങ്കില്‍ കുഞ്ഞിനെ കൊണ്ടുപോയി കുഴിച്ചിട്ടോളൂവെന്ന് മറുപടി നല്‍കി ജീവനക്കാരന്‍ അവഹേളിക്കുകയായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.