അതിരപ്പിള്ളി: അറവുമാലിന്യം ഉള്‍പ്പെടെ വനമേഖലയില്‍ പതിവായി തള്ളുന്നവരെ പിടികൂടി. കുണ്ടുകുഴിപ്പാടം സ്വദേശികളായ ശാസ്തംകുടം മുരളി(56),കാരക്കുന്നേല്‍ ജോബി(43) എന്നിവരെയാണ് പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് അതിരപ്പിള്ളി പൊലീസ് പിടികൂടിയത്. മാലിന്യം കൊണ്ടുവന്ന പിക്കപ്പ് വാനും പൊലീസ് പിടികൂടി. കോഴിക്കടകളിലും മറ്റ് അറവുശാലകളിലും ചെന്ന് മാലിന്യം ഡ്രമ്മുകളിലും ചാക്കുകളിലും ശേഖരിച്ച് രാത്രിയില്‍ കാട്ടിലും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് സ്ഥിരം തൊഴിലാക്കിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4.35ന് തുമ്പൂര്‍മുഴിയിലെ റോഡരികിലെ കാട്ടിലേക്ക് വാഹനത്തില്‍നിന്ന് മാലിന്യം തട്ടുമ്പോള്‍ അതിരപ്പിള്ളി എസ്.ഐ പി.കെ. മോഹിതും സംഘവും കൈയോടെ ഇവരെ പിടികൂടുകയായിരുന്നു. സി.പി. ഒമാരായ സതീശന്‍, മുരളി എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. അതിരപ്പിള്ളി പഞ്ചായത്ത് ആരോഗ്യവിഭാഗം അധികൃതരത്തെി മാലിന്യം പിന്നീട് സംസ്കരിച്ചു.അതിരപ്പിള്ളി വനമേഖലയില്‍ റോഡരികില്‍ സാമൂഹിക വിരുദ്ധര്‍ രാത്രിയും പകലും അറവ് മാലിന്യവും കക്കൂസ് മാലിന്യവും പതിവായി തള്ളുന്നത് പതിവായി. ആളൊഴിഞ്ഞ പ്രദേശങ്ങളായതിനാല്‍ പലപ്പോഴും ഇത്തരക്കാര്‍ പിടിക്കപ്പെടാറില്ല. എന്നാല്‍ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തള്ളപ്പെടുന്ന ഇവയിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മൃഗങ്ങള്‍ക്ക് ആരോഗ്യഭീഷണിയുണ്ടാക്കുന്നു. ആന, മ്ളാവ് തുടങ്ങിയവക്ക് ഇത് പലപ്പോഴും ജീവഹാനിയുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.