തൃശൂര്‍: ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപുള്ള പഴയ മാലിന്യസംസ്കരണപ്ളാന്‍റിലെ ഓര്‍ഗേവര്‍ കത്തിനശിച്ചു.തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്ളാന്‍റിലെ മൂന്ന് ഓര്‍ഗേവര്‍ യന്ത്രങ്ങളില്‍ ഒരെണ്ണത്തിന് തീപിടിച്ചത്. ഓര്‍ഗേവറിന്‍െറ റബര്‍ കൊണ്ടുള്ള കവേയര്‍ ബെല്‍റ്റ് പൂര്‍ണമായും കത്തിനശിച്ചു. ഓര്‍ഗേവറിന് കേടുപാടു സംഭവിച്ചിട്ടുണ്ട്. മൂന്നു ഓര്‍ഗേവറുകളും ഉപയോഗിക്കാതെയിട്ടിരിക്കുകയായിരുന്നു. ഓര്‍ഗേവറില്‍ പ്ളാസ്റ്റിക് മാലിന്യങ്ങളുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ടില്ലറും ഭാഗികമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍െറ കാരണം അറിവായിട്ടില്ല. വിവരമറിഞ്ഞ് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തുമ്പോള്‍ തീ ആളിക്കത്തുകയായിരന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതിനാല്‍ കനത്ത പുകയുമുണ്ടായിരുന്നു. മേല്‍ക്കൂരയിലേക്ക് തീ ആളിപ്പടരുമ്പോഴേക്കും തീയണക്കാന്‍ സാധിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടമൊഴിവായി. രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സാണ് തീയണക്കാനത്തെിയത്. ഇവിടെ വൈദ്യുതി കണക്ഷനുകളൊന്നുമില്ല. തീ പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്സ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.